എഴുതിയത് തെറ്റിച്ച വിദ്യാർത്ഥിയുടെ കണ്ണ് അദ്ധ്യാപകൻ കുത്തിപ്പൊട്ടിച്ചു
August 10, 2018, 9:50 pm
ലക്‌നൗ: ക്ലാസിൽ നിന്ന് പാഠഭാഗങ്ങൾ എഴുതുന്നതിൽ തെറ്റ് വരുത്തിയ വിദ്യാർത്ഥിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച് അദ്ധ്യാപകന്റെ ക്രൂരത. എഴുതിയത് തെറ്റിച്ച വിദ്യാർത്ഥിയെ അദ്ധ്യാപകൻ മുഖത്ത് അടിക്കുകയും പേന കൊണ്ട് കണ്ണിൽ കുത്തുകയുമായിരുന്നു. ഉത്തർപ്രദേശിലെ ലക്നൗവിൽ ഷാജഹാൻപൂറിലുള്ള ഊർമിള ദേവി ഹയർ സെക്കന്ററി സ്‌കൂളിലാണ് സംഭവം. കണ്ണിന് പരിക്കേറ്റ ലവ്കുഷ് എന്ന വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തെ തുടർന്ന് അദ്ധ്യാപകനും സ്‌കൂൾ പ്രിൻസിപ്പലും ചികിത്സയ്ക്ക് വേണ്ട പണം നൽകാമെന്ന വാഗ്ദാനവുമായി രംഗത്തെത്തി. എന്നാൽ ഒരു ലക്ഷത്തോളം രൂപ ബിൽ തുക കണ്ട അവർ ആശുപത്രിയിൽ നിന്നും സ്ഥലം വിട്ടു.

അദ്ധ്യാപകന്റെ ക്രൂരതയെ തുടർന്ന് കുട്ടിയുടെ പിതാവ് ഇവർക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് പിതാവ് ആവശ്യപ്പെട്ടു.
ജൂലായ് 25നാണ് സംഭവം നടന്നത്. അദ്ധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ തന്നെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ