കർക്കടക വാവ് ബലി, തിരുനെല്ലിയിൽ അതീവ സുരക്ഷ
August 10, 2018, 10:11 pm
തിരുനെല്ലി:കർക്കടകവാവിന് പതിനായിരങ്ങൾ ബലിയിടാനെത്തുന്ന തിരുനെല്ലിയിൽ വിപുലമായ ഒരുക്കങ്ങളും അതീവ സുരക്ഷയും. കാലവർഷദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്ത്രിലെ ബലിതർപ്പണം. ദേവസ്വം, പൊലീസ്, റവന്യു, ഫയർഫോഴ്‌സ്, ആരോഗ്യം, ഫുഡ് ആൻഡ് സേഫ്‌റ്റി വകുപ്പുകൾ എല്ലാമുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗവും സജ്ജമാണ്. പുലർച്ചെ 2.30ന് ബലിയിടൽ തുടങ്ങും. ബലിതർപ്പണം നടത്തുന്ന പാപനാശിനിയിൽ വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിച്ചിട്ടുണ്ട്.

സബ്കളക്ടർ എൻ എസ് കെ ഉമേഷിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും സുരക്ഷാനടപടികൾ. മാനന്തവാടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീം ഉൾപ്പെടെ 220 പൊലീസുകാരെ വെള്ളിയാഴ്ച വൈകിട്ട് തന്നെ ഡ്യൂട്ടിക്ക് നിയോഗിച്ചു. മൂന്ന് സി.ഐമാരും ഒമ്പത് എസ്‌.ഐമാരും ടീമിലുണ്ട്. ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രാഥമീക ചികിത്സക്കുള്ള മുഴവൻ സജ്ജീകരണങ്ങളുമായി ആരോഗ്യവകുപ്പും സ്ഥലത്തുണ്ട്. ആംബുലൻസ് സൗകര്യവുമുണ്ട്. തിരുനെല്ലിയിലേയും കാട്ടിക്കുളത്തേയും ഹോട്ടലുകളിൽ ഫുഡ് ആൻഡ് സേഫ്ടി അധികൃതരുടെ പരിശോധനയും ഉണ്ട്.

ബലിതർപ്പണത്തിന് കൂടുതൽ വാദ്ധ്യാന്മാരെ നിയോഗിച്ചു. തിരക്ക് ഒഴിവാക്കാൻ കൂടുതൽ ബലിസാധന കൗണ്ടറുകളും തുറന്നിട്ടുണ്ടെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഒാഫീസർ കെ.സി.സദാനന്ദൻ,മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവർ അറിയിച്ചു. ക്ഷേത്രത്തിൽ വെള്ളിയാഴ്ച വൈകിട്ട് എത്തിയ എല്ലാവർക്കും സൗജന്യ ഭക്ഷണം നൽകി. ശനിയാഴ്ച പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ശക്തമായ ട്രാഫിക്ക് സംവിധാനമാണ്. സ്വകാര്യ, ടാക്‌സി വാഹനങ്ങൾ കാട്ടിക്കുളത്ത് പാർക്ക് ചെയ്യണം. ഇവിടെനിന്നും തിരുനെല്ലിക്ഷേത്രംവരെ കെഎസ്ആർടിസി കോൺവേയ് അടിസ്ഥാനത്തിൽ സർവീസ് നടത്തും. പ്രിയദർശിനി ട്രാൻസ്‌പോർട് സർവീസും ഉണ്ടാകും. പകൽ ഒന്നിന് ബലിയിടൽ ചടങ്ങുകൾ അവസാനിപ്പിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ