കേന്ദ്ര സഹമന്ത്രിക്കെതിരെ മാനഭംഗത്തിന് കേസ്, ബ്ലാക്ക്മെയിലിംഗാണെന്ന് മന്ത്രി
August 10, 2018, 10:25 pm
ഗുവാഹത്തി: നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ രാജൻ ഗൊഹൈനെതിരെ മാനഭംഗത്തിന് പൊലീസ് കേസെടുത്തു. 24കാരിയായും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. കേന്ദ്ര റെയിൽവെ സഹമന്ത്രിയായ ഗൊഹൈനെതിരെ അസാം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന് ആരോപിച്ച് മന്ത്രിയും പൊലീസ് പരാതി നൽകിയിട്ടുണ്ട്. യുവതിക്കും കുടുംബാങ്ങൾക്കുമെതിരെയാണ് മന്ത്രി പരാതി നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ മന്ത്രിക്കെതിരായുള്ള കേസ് യുവതി പിൻവലിച്ചതായി മന്ത്രിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമീപിച്ചിരുന്നതായി കേസ് റജിസ്റ്റർ ചെയ്ത അസാമിലെ നാഗാവ് സ്റ്റേഷനിലെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കേസ് ഇപ്പോഴും നിലവിലുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നാഗാവ് സ്റ്റേഷനിലെ ഓഫീസർ ഇൻ ചാർജ് അനന്ത ദാസ് വ്യക്തമാക്കി. കേസിന്റെ വിശദാംശങ്ങൾ പൂർണമായും പുറത്തുവിടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ