മുഖ്യമന്ത്രിയോടൊപ്പം പ്രളയബാധിത പ്രദേശത്തേക്ക് പ്രതിപക്ഷ നേതാവും ഒപ്പമുണ്ടാകും
August 10, 2018, 10:45 pm
തിരുവനന്തപുരം: ഹെലികോപ്റ്ററിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ വിളിച്ചു. ശനിയാഴ്ച രാവിലെ 7.30നാണ് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരടങ്ങുന്ന സംഘം പ്രളയബാധിത മേഖലകൾ സന്ദർശിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. കര - വ്യോമ - നാവിക സേനകളുടേയും എൻ.ഡി.ആർ.എഫ്, കോസ്‌റ്റ് ഗാർഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് വിലയിരുത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയ മുഖ്യമന്ത്രി തലസ്ഥാനത്ത് തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ