പാകിസ്ഥാനിൽ പുതിയ യുഗം, ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞ ആഗസ്റ്റ് 18ന്
August 10, 2018, 11:03 pm
ഇസ്‍ലാമാബാദ്: പാകിസ്ഥാന്റെ നിയുക്ത പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യും. പാർട്ടി വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. തിരഞ്ഞെടുപ്പിനു ശേഷം ഉടലെടുത്ത അനിശ്ചിതത്വം നീക്കിയാണ് ഈ മാസം 18ന് ഇമ്രാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രഖ്യാപനം എത്തിയിരിക്കുന്നത്.

ബോളിവുഡ് താരം ആമിർ ഖാൻ മുൻ ക്രിക്കറ്റ് താരങ്ങളായ സുനിൽ ഗവാസ്‌കർ, കപിൽ ദേവ്, നവ്ജോത് സിംഗ് സിദ്ധു എന്നിവർക്ക് മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങിന് ഇന്ത്യയിൽ നിന്നും ക്ഷണമുള്ളൂ. തന്റെ ചാരിറ്റി ഫൗണ്ടേഷൻ നടത്തുന്ന പരിപാടിയുടെ തിരക്കിലായതിനാൽ സത്യപ്രതിജ്ഞയ്‌ക്ക് പങ്കെടുക്കില്ലെന്ന് ആമിർ ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ഇമ്രാന്റെ ക്ഷണം സ്വീകരിക്കുന്നുവെന്നും ചടങ്ങിൽ പങ്കെടുക്കുമെന്നും പഞ്ചാബ് ക്യാബിനറ്റ് മിനിസ്റ്റർ കൂടിയായ സിദ്ധു വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ സാർക് രാജ്യങ്ങളുലെ തലവൻമാരെ സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിക്കുമെന്ന് ആദ്യം റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പാർട്ടി വ്യത്തങ്ങൾ ഇത് തള്ളിക്കളയുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ