ഇംഗ്ലീഷ് പേസ് പടയ്‌ക്ക് മുന്നിൽ കീഴടങ്ങി ഇന്ത്യ, 107റൺസിന് എല്ലാവരും പുറത്ത്
August 10, 2018, 11:49 pm
ലോഡ്സ്: മഴ രസംകൊല്ലിയായെത്തിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ബാറ്രിംഗ് തകർച്ച. ആദ്യ ദിനം കനത്ത മഴമൂലം ടോസ് പോലും ചെയ്യാനായിരുന്നില്ല. രണ്ടാം ദിനം ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഇംഗ്ലീഷ് ബൗളർമാരുടെ തീതുപ്പുന്ന പന്തുകൾക്ക് മുന്നിൽ പതറിയ ഇന്ത്യ 107 റൺസിന് എല്ലാവരും പുറത്തായി. 29 റൺസെടുത്ത അശ്വിനും 23 റൺസെടുത്ത കൊഹ്ലിക്കും മാത്രമാണ് അൽപ്പെമെങ്കിലും പിടിച്ചു നിൽക്കാനായത്. ഇംഗ്ലണ്ടിനായി ആൻഡേയ്സൺ അഞ്ച് വിക്കറ്റെടുത്തു.

കളി തുടങ്ങി അഞ്ചാം പന്തിൽ തന്നെ ഇന്ത്യക്ക് മുരളി വിജയിയെ നഷ് ടപ്പെട്ടു. പിന്നാലെ കെ.എൽ രാഹുലും പോയി. ഇതിന് പിന്നാലെ മഴ പെയ്തതോടെ മത്സരം നിർത്തിവെച്ചു. 6.3 ഓവറിൽ രണ്ട് വിക്കറ്റ് നഷടത്തിൽ 11 റൺസെന്ന നിലയിലാരുന്നു ആ സമയത്ത് ഇന്ത്യ.മഴ മാറിയതോടെ വീണ്ടും കളി തുടങ്ങി. രണ്ട് ഓവർ എറിയുമ്പോഴേക്കും വീണ്ടും മഴയെത്തി. പക്ഷേ അതിനിടയിൽ ഇന്ത്യക്ക് ഒരു വിക്കറ്റ് കൂടി നഷ്ടപ്പെട്ടു. അരങ്ങേറ്റ താരം ഒളിവർ പോപ്പ് പൂജാരയെ റൺഔട്ടാക്കുകയായിരുന്നു. പിന്നാലെ കൊഹ്ലി കൂടെ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷയെല്ലാം അവസാനിക്കുകയായിരുന്നു. വാലറ്റത്ത് അശ്വിൻ പിടിച്ച് നിന്നതാണ് ഇന്ത്യയെ നൂറ് കടത്താൻ സഹായിച്ചത്.

രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിൽ കളിക്കുന്നത്. ഫോം കണ്ടെത്താൻ വിഷമിക്കുന്ന ശിഖർ ധവാനു പകരം ചേതേശ്വർ പൂജാര ടീമിലെത്തി. രണ്ടു സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആർ. അശ്വിനൊപ്പം ചൈനാമാൻ ബൗളർ കുൽദീപ് യാദവും ടീമിൽ ഇടംപിടിച്ചു. പകരം ഉമേഷ് യാദവ് പുറത്തായി. ഇംഗ്ലണ്ട് നിരയിൽ ഒളിവർ പോപ്പ് ഇന്ന് അരങ്ങേറ്റം കുറിച്ചു. ബെൻ സ്റ്റോക്‌സിനു പകരം ക്രിസ് വോക്‌സ് സ്ഥാനം പിടിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ