നീറ്റ് വർഷത്തിൽ രണ്ട് തവണയാക്കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് കേന്ദ്രം
August 10, 2018, 11:43 pm
ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് വർഷത്തിൽ രണ്ട് തവണയാക്കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. രണ്ട് തവണയായി പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികൾക്ക് അധിക സമ്മർദം ഉണ്ടാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാനവിഭവ ശേഷി മന്ത്രാലയത്തിന്‌ അയച്ച കത്തിൽ വ്യക്തമാക്കുന്നു. ഈ നിർദേശം മാനിച്ചാണ് പുന:പരിശോധന.

പരീക്ഷ ഓൺലൈൻ ആക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് ഇത്തരം സൗകര്യങ്ങൾ ലഭ്യമാകുമോ എന്ന ആശങ്കയും ആരോഗ്യമന്ത്രാലയം പങ്കുവെച്ചു. അതേസമയം, ആദ്യതവണ പരീക്ഷ പൂർണമായി ഓൺലൈനാക്കില്ലെന്നും ആവശ്യമായവർക്ക് എഴുത്ത് പരീക്ഷയും ലഭ്യമാക്കുമെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ