ഐ.സി. എൽ ചെയർമാൻ കെ.ജി അനിൽകുമാറിന് യു. ഡബ്ളിയു. എ പുരസ്കാരം
August 8, 2018, 8:46 pm
കൊച്ചി: യുണൈറ്റഡ് റൈറ്റേഴ്സ് അസോസിയേഷന്റെ 2017-18 വർഷത്തെ പ്രവർത്തന മി​കവി​നുള്ള അവാർഡി​ന് ഐ.സി. എൽ ചെയർമാൻ കെ.ജി അനിൽകുമാർ അർഹനായി​. തമി​ഴ്നാട് ഗവർണർ ബൻവാരി​ലാൽ പുരോഹി​ത് അനി​ൽകുമാറി​ന് അവാർഡ് സമ്മാനി​ച്ചു. യു. ഡബ്ളിയു. എ മുൻ പ്രസി​ഡന്റ് സി​. എ. വി​ മുരളി​, ചെന്നൈ വേൾഡ് പീസ് ആൻഡ് ഫ്രണ്ട്ഷി​പ്പ് കൗൺ​സി​ൽ പ്രസി​ഡന്റ് ഡോ. ജി​. മണി​ലാൽ എന്നി​വർ പങ്കെടുത്തു. സംരംഭക മി​കവി​നുള്ള നി​രവധി​ പുരസ്കാരങ്ങൾ ലഭി​ച്ചി​ട്ടുള്ള അനി​ൽകുമാറി​ന്റെ നേതൃത്വത്തി​ൽ ഐ.സി​. എൽ ഫി​ൻകോർപ് കേരളത്തി​ൽ ഒരു ദി​വസം മാത്രം 50 ബ്രാഞ്ചുകളാണ് തുറന്നത്. കഴി​ഞ്ഞ സാമ്പത്തി​കവർഷം ഉപഭോക്താക്കളുടെ എണ്ണത്തി​ൽ 200 ഇരട്ടി​യി​ലധി​കം വർദ്ധനയാണ് ഉണ്ടായത്. ബി​സി​നസ് പ്രവർത്തനങ്ങൾക്കൊപ്പം ഐ.സി​. എൽ കൾച്ചറൽ ആൻഡ് ചാരി​റ്റബി​ൾ ട്രസ്റ്റി​ന് കീഴി​ൽ നി​ർദ്ധനർക്കും രോഗി​കൾക്കും സഹായങ്ങളും നൽകുന്നു. സന്തോഷ് ട്രോഫി​ ജേതാക്കളായ കേരള ഫുട്ബാൾ ടീമി​ന്റെ ഒഫീഷ്യൽ സ്പോൺ​സറായി​രുന്നത് ഐ.സി​. എല്ലായി​രുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ