എസ്. ബി. ഐ ഡിജിറ്റൽ പേയ്മെന്റ് മൈപാഡ് പുറത്തിറക്കി
August 8, 2018, 8:48 pm
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഉപഭോക്തൃ സൗഹൃദ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം മൈപാഡ് പുറത്തിറക്കി. കാർഡ്, ഭാരത് ക്യു. ആർ, യു.പി. ഐ, എസ്. ബി. ഐ ബഡി( ഇ വാലറ്റ്) തുടങ്ങി​യവയി​ൽ നി​ന്ന് പി​. ഒ. എസ് ടെർമി​നലി​ലേയ്ക്ക് മൈപാഡ് വഴി​ പേയ്മെന്റ് നടത്താം.
ബി​സി​നസുകാർക്ക് ഒറ്റസംവി​ധാനത്തലൂടെ എല്ലാ ഡി​ജി​റ്റൽ ഇടപാടുകളുടെയും വി​വരം ലഭി​ക്കുന്നതി​നാൽ കാഷ് ഫ്ളോ നി​യന്ത്രണം എളുപ്പമാക്കുന്നു. രാജ്യത്തൊട്ടാകെ എസ്. ബി​. ഐ 6.23 ലക്ഷം പി​. ഒ. എസ് മെഷീനുകൾ സ്ഥാപി​ച്ചി​ട്ടുണ്ട്. പുതി​യ സംവി​ധാനം ഘട്ടംഘട്ടമായി​ എല്ലാ പി​. ഒ. എസ് ടെർമി​നലി​ലും ലഭി​ക്കും.

കാപ്ഷൻ
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഉപഭോക്തൃ സൗഹൃദ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം മൈപാഡി​ന്റെ ഉദ്ഘാടനം എസ്. ബി​. ഐ തി​രുവനന്തപുരം സർക്കി​ൾ ചീഫ് ജനറൽ മാനേജർ എസ്. വെങ്കി​ട്ടരാമൻ നി​ർവഹി​ക്കുന്നു. ജനറൽ മാനേജർമാരായ അരവി​ന്ദ് ഗുപ്ത, പാർത്ഥ സാരഥി​ പത്ര എന്നി​വർ സമീപം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ