മോഹൻലാൽ വിമെൻസ് കോളേജിൽ
August 9, 2018, 1:48 pm
മെഗാതാരം മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർതാരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ തിരുവനന്തപുരം ഷെഡ്യൂൾ ആഗസ്റ്റ് 12ന് തുടങ്ങും. വിമെൻസ് കോളേജിലാണ് ലൂസിഫറിന്റെ തിരുവനന്തപുരം ഷെഡ്യൂളിന് തുടക്കം കുറിക്കുന്നത്. വിമെൻസ് കോളേജും മോഡൽ സ്‌കൂളും കുതിരമാളികയുമുൾപ്പെടെ ഇരുപത്തിയഞ്ച് ലൊക്കേഷനുകളിലായി നാല്പത് ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ലൂസിഫറിന് രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലറിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, ക്യൂൻ ഫെയിം സാനിയ തുടങ്ങിയവർക്കൊപ്പം പ്രശസ്ത സംവിധായകൻ ഫാസിലും വേഷമിടുന്നുണ്ട്. മഞ്ജുവാര്യരാണ് നായിക. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ തലസ്ഥാനത്തെത്തിയ മോ ഹൻലാൽ ഇന്ന് വണ്ടിപ്പെരിയാറിലുള്ള ലൂസിഫറിന്റെ ലൊക്കേഷനിലേക്ക് മടങ്ങും. ആഗസ്റ്റ് 10 വരെയാണ് വണ്ടിപ്പെരിയാറിൽ ലൂസിഫറിന്റെ ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നത്. മഴ വില്ലനാകുന്നുണ്ടെങ്കിലും പത്തിന് തന്നെ ഷെഡ്യൂൾ പൂർത്തിയാക്കി ചിത്രീകരണം തിരുവനന്തപുരത്തേക്ക് ഷിഫ്ട് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ