'അയാൾ പറയുന്നത് കള്ളമാണ്", മോഹൻലാലിന് നേരെ വെടിയുതിർത്ത് അലൻസിയർ
August 9, 2018, 12:57 pm
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിനിടെ മോഹൻലാലിന് നേരെ അലൻസിയറുടെ പ്രതിഷേധം വിവാദമാകുന്നു. അവാർഡ‌് ചടങ്ങിൽ മോഹൻലാൽ സംസാരിക്കുന്നതിനിടെ പ്രസംഗപീഠത്തിന് അടുത്തെത്തി അലൻസിയർ കെെവിരലുകൾ തോക്ക് പോലെയാക്കി രണ്ട് തവണ വെടിയുതിർക്കുകയായിരുന്നു. മോഹൻലാൽ കള്ളം പറയുകയാണെന്ന ഭാവേനയായിരുന്നു അലൻസിയറുടെ പ്രകടനം. ഇതിന് പിന്നാലെ സ്റ്റേജിലേക്ക് കയറി മോഹൻലാലിന്റെ അടുത്ത് എത്താൻ ശ്രമിച്ചെങ്കിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേർന്ന് അലൻസിയറെ തടയുകയും സ്റ്റേജിന് പുറകിലേക്ക് കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു.

അതേസമയം, തന്റെ പ്രവർത്തിയിൽ പ്രതിഷേധം കാണേണ്ടതില്ലെന്നായിരുന്നു സംഭവത്തിന് ശേഷം അലൻസിയറുടെ പ്രതികരണം. ആ നിമിഷം എന്താണ് ചെയ്‌തതെന്ന് ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു. അലൻസിയറുടെ പ്രതിഷേധം മന്ത്രി എ.കെ ബാലൻ മുഖ്യമന്ത്രിയെ കാണിച്ചു കൊടുത്തെങ്കിലും ഗൗരവം കുറയ്ക്കാനായി മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ