മ​​​ല​​​യാള സി​​​നി​​​മ​​​യെ മഴ വി​​​ഴു​​​ങ്ങി
August 21, 2018, 9:38 am
എസ്. അനി​ൽകുമാർ
പ്ര​തി​കൂല കാ​ലാ​വ​സ്ഥ കാ​ര​ണം കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചി​രു​ന്ന അ​ര​ഡ​സ​നോ​ളം സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് നി​റു​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്ന​തും ചി​ങ്ങം ഒ​ന്നി​ന് തു​ട​ങ്ങാ​നി​രു​ന്ന ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് നീ​ട്ടി വ​ച്ച​തും മ​ല​യാ​ള സി​നി​മ​യ്ക്ക് തി​രി​ച്ച​ടി​യാ​യി.​നേ​ര​ത്തെ ഓണ ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സ് മാ​റ്റി​വ​ച്ചി​രു​ന്നു. മോ​ഹൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ലൂ​സി​ഫ​റാ​ണ് ഇ​പ്പോൾ കേ​ര​ള​ത്തിൽ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന ഒ​രേ​യൊ​രു പ്രോ​ജ​ക്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് കു​തി​ര​മാ​ളി​ക​യി​ലാ​ണ് ലൂ​സി​ഫ​റി​ന്റെ ചി​ത്രീ​ക​ര​ണം ഇ​ന്ന​ലെ ഉ​ച്ചവ​രെ ന​ട​ന്ന​ത്. ബോ​ളി​വു​ഡ് താ​രം വി​വേ​ക് ഒ​ബ്‌​‌​റോ​യി​യും മ​ഞ്ജു​വാ​ര്യ​രും ചി​ത്രീ​ക​ര​ണ​ത്തിൽ പ​ങ്കെ​ടു​ത്തു.​ ഉ​ച്ച​യ്ക്ക് ശേ​ഷം പൂ​വാ​റി​ലെ ഒ​രു പ്ര​മുഖ റിസോർട്ടിലാ​ണ് ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്. മോ​ഹൻ​ലാൽ ഇ​ന്ന് വീ​ണ്ടും അ​ഭി​ന​യി​ച്ചു തു​‌​ട​ങ്ങും. ആ​ശീർ​വാ​ദ് സി​നി​മാ​സി​ന്റെ ബാ​ന​റിൽ ആ​ന്റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ലൂ​സി​ഫർ നിർ​മ്മി​ക്കു​ന്ന​ത്.

എ​റ​ണാ​കു​ള​ത്ത് ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചി​രു​ന്ന മ​മ്മൂ​ട്ടി​ച്ചി​ത്രം മ​ധുര രാ​ജ​യു​ടെ ചി​ത്രീ​ക​ര​ണം​നി​റു​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​വൈ​ശാ​ഖ് - ഉ​ദ​യ​കൃ​ഷ്ണ ടീ​മൊ​രു​ക്കു​ന്ന ഈ ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗ് ഈ​യാ​ഴ്ച പു​ന​രാ​രം​ഭി​ക്കും.​നെൽ​സൺ ഐ​പ്പ് സി​നി​മാ​സി​ന്റെ ബാ​ന​റിൽ നെൽ​സൺ ഐ​പ്പാ​ണ് മ​ധുര രാജ നിർ​മ്മി​ക്കു​ന്ന​ത്.

നി​ര​ഞ്ജ് മ​ണി​യൻ​പി​ള്ള രാ​ജു, മാ​നസ രാ​ധാ​കൃ​ഷ്ണൻ എ​ന്നി​വ​രെ നാ​യ​ക​നും നാ​യി​ക​യു​മാ​ക്കി വി​നോ​ദ് ഗു​രു​വാ​യൂർ സം​വി​ധാ​നം ചെ​യ്യു​ന്ന സ​ക​ല​ക​ലാ​ശാ​ല​യു​ടെ ഷൂ​ട്ടിം​ഗ് പ്ര​തി​കൂല കാ​ലാ​വ​സ്ഥ കാ​ര​ണം ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ള​ത്ത് നി​റു​ത്തി​വ​ച്ചു.​ വ്യാ​ഴാ​ഴ്ച ചി​ത്രീ​ക​ര​ണം പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് അ​ണി​യറ പ്ര​വർ​ത്ത​കർ അ​റി​യി​ച്ചു.

പ്ര​ണ​വ് മോ​ഹൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​രുൺ ഗോ​പി ര​ച​ന​യും സം​വി​ധാ​ന​വും നിർ​വ​ഹി​ക്കു​ന്ന ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ന്റെ ചി​ത്രീ​ക​ര​ണം നി​റു​ത്തി​വ​ച്ചു. മു​ള​കു​പാ​ടം ഫി​ലിം​സി​ന്റെ ബാ​ന​റിൽ ടോ​മി​ച്ചൻ മു​ള​കു​പാ​ട​മാ​ണ് ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട് നിർ​മ്മി​ക്കു​ന്ന​ത്.

ജോ​ജു ജോർ​ജി​നെ നാ​യ​ക​നാ​ക്കി എം. പ​ത്മ​കു​മാർ സം​വി​ധാ​നം ചെ​യ്യു​ന്ന ജോ​സ​ഫാ​ണ് ചി​ത്രീ​ക​ര​ണം നി​റു​ത്തി​വ​ച്ച മ​റ്റൊ​രു ചി​ത്രം. തൊ​ടു​പു​ഴ​യിൽ ഈ ചി​ത്ര​ത്തി​ന്റെ ര​ണ്ടാം​ഘ​ട്ട ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ചി​ങ്ങം ഒ​ന്നി​ന് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന കു​ഞ്ചാ​ക്കോ ബോ​ബൻ ചി​ത്ര​മായ അ​ള്ള് രാ​മേ​ന്ദ്ര​ന്റെ ആ​ദ്യ​ഘ​ട്ട ചി​ത്രീ​ക​ര​ണം നീ​ട്ടി​വ​ച്ചു.​ആ​ഷി​ക്ക് ഉ​സ്‌​മാൻ പ്രൊ​ഡ​ക്‌​ഷൻ​സി​ന്റെ ബാ​ന​റിൽ ആ​ഷി​ക്ക് ഉ​സ്‌​മാൻ നിർ​മ്മി​ച്ച് ന​വാ​ഗ​ത​നായ ബി​ല​ഹ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ചി​ത്ര​ത്തി​ന്റെ ഫ​സ്റ്റ് ഷെ​ഡ്യൂ​ളിൽ ഒ​രു ദി​വ​സ​ത്തെ ഡേ​റ്റാ​ണ് കു​ഞ്ചാ​ക്കോ ബോ​ബൻ നൽ​കി​യി​രി​ക്കു​ന്ന​ത്.​ആ​ലുവ ചെ​ങ്ങ​മ​നാ​ടാ​യി​രു​ന്നു ചി​ത്ര​ത്തി​ന്റെ പ്ര​ധാന ലൊ​ക്കേ​ഷ​നാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​ഇ​വി​ടം പ്ര​ള​യ​ത്തിൽ മു​ങ്ങി​യ​തോ​ടെ മ​റ്റൊ​രു ലൊ​ക്കേ​ഷ​നിൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നാ​ണ് നീ​ക്കം.ഈ മാ​സം അ​വ​സാ​ന​ത്തോ​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാൻ ക​ഴി​യു​മെ​ന്നാ​ണ് അ​ണി​യറ പ്ര​വർ​ത്ത​ക​രു​ടെ വി​ശ്വാ​സം.

ലാൽ​ജോ​സ് - എം. സി​ന്ധു​രാ​ജ് ചി​ത്ര​മായ ത​ട്ടിൻ​പു​റ​ത്ത് അ​ച്യു​തൻ പൂർ​ത്തി​യാ​ക്കിയ ശേ​ഷ​മാ​യി​രി​ക്കും കു​ഞ്ചാ​ക്കോ ബോ​ബൻ വീ​ണ്ടും അ​ള്ള് രാ​മേ​ന്ദ്ര​നി​ല​ഭി​ന​യി​ക്കു​ക.​ചാ​ന്ദ്‌​നി ശ്രീ​ധ​ര​നും അ​പർ​ണാ ബാ​ല​മു​ര​ളി​യു​മാ​ണ് അ​ള്ള് രാ​മേ​ന്ദ്ര​നി​ലെ നാ​യി​ക​മാർ. കൃ​ഷ്ണ​ശ​ങ്ക​റാ​ണ് മ​റ്റൊ​രു പ്ര​ധാന താ​രം. ഒ​ട്ടു​മി​ക്ക സെ​ന്റ​റു​ക​ളി​ലും പല തി​യേ​റ്റ​റു​ക​ളും അ​ട​ച്ചി​ട്ട​തും സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടു​ക​യാ​ണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ