അതിജീവനത്തിന്റെ ചൈനീസ് പാഠങ്ങൾ
September 15, 2018, 12:25 am
പി.എസ്.ശ്രീകുമാർ
 
സം​സ്ഥാന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും രൂ​ക്ഷ​മായ മ​ഹാ​മാ​രി​യും മ​ഹാ​പ്ര​ള​യ​വു​മാ​ണ്   നാം അ​നു​ഭ​വി​ച്ച​ത്. കേ​ന്ദ്ര​-​സം​സ്ഥാന സർ​ക്കാ​രു​ക​ളു​ടെ​യും  സൈ​ന്യ​ത്തി​ന്റെ​യും രാ​ഷ്ട്രീ​യ​പാർ​ട്ടി​ക​ളു​ടെ​യും  മ​ത​-​സാ​മു​ദാ​യിക ശ​ക്തി​ക​ളു​ടെ​യും  സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും  യു​വ​ജ​ന​ങ്ങ​ളു​ടെ​യും ത്യാ​ഗ​പൂർ​ണ​മായ പ്ര​വർ​ത്ത​ന​ത്താൽ  ദു​ര​ന്ത​ത്തെ നാം അ​തി​ജീ​വി​ച്ചു. ഇ​നി​യു​ള്ള​ത് പു​നർ​നിർ​മ്മാണഘ​ട്ട​മാ​ണ്.  ന​ഷ്ട​പ്പെ​ട്ട​തെ​ല്ലാം കു​റ​ച്ചു​കൂ​ടി മെ​ച്ച​പ്പെ​ടു​ത്തി​യും മി​ക​വാർ​ന്ന രീ​തി​യി​ലും പു​നർ​നിർ​മ്മി​ക്കാൻ ന​മു​ക്ക് സാ​ധി​ക്കും. ഇ​ക്കാ​ര്യ​ത്തിൽ, പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന്റെ കെ​ടു​തി അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ചൈ​ന​യിൽ നി​ന്നും പ​ല​തും മ​ന​സി​ലാ​ക്കാം. ചൈ​ന​യു​ടെ ദു​:​ഖ​മായ
സി​ച്വാൻ
ടി​ബ​റ്റി​നോ​ട് ചേർ​ന്ന് തെ​ക്ക് പ​ടി​ഞ്ഞാ​റാ​യി സ്ഥി​തി ചെ​യ്യു​ന്ന ചൈ​ന​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലിയ പ്ര​വി​ശ്യ​യാ​ണ് സി​ച്വാൻ. 4.85 ല​ക്ഷം ച.​കി.​മീ വ​ലി​പ്പ​മു​ള്ള സി​ച്വാൻ, കാർ​ഷിക ഉത്‌പാദ​ന​ത്തി​ലും, പ്രകൃ​തി വി​ഭ​വ​ങ്ങ​ളി​ലും  വ്യാ​വ​സാ​യിക ഉത്പാദ​ന​ത്തി​ലും സ​മ്പ​ന്ന​മാ​ണ്.  ജ​ന​സം​ഖ്യ 12 കോ​ടി​യോ​ളം വ​രും. ചൈ​ന​യു​ടെ ക​ണ്ണീർ എ​ന്ന​റി​യ​പ്പെ​ടു​ന്ന, 6300 കി.​മീ നീ​ള​മു​ള്ള യാ​ങ്സി ന​ദി​യു​ടെ ഉ​ത്ഭ​വം ഈ പ്ര​വ​ശ്യ​യ്ക്ക് സ​മീ​പ​ത്തു​ള്ള ടി​ബ​റ്റിൽ നി​ന്നു​മാ​ണ്.   ഈ പ്ര​വ​ിശ്യ​യിൽ ഇ​ട​യ്ക്കി​ടെ ശ​ക്ത​മായ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​മു​ണ്ടാ​കു​ന്നു.  1931​-​ലെ പ്ര​ള​യ​ത്തിൽ മൂ​ന്നു ല​ക്ഷം പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ന​ദി​യു​ടെ പ്ര​ളയ താ​ണ്‌​ഡ​വ​ത്തി​ന് ചൈന ക​ടി​ഞ്ഞാ​ണി​ട്ട​ത്  ഡാ​മു​കൾ പ​ണി​ക​ഴി​പ്പി​ച്ചി​ട്ടാ​ണ്. ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കാ​റു​ണ്ടെ​ങ്കി​ലും, മ​ര​ണ​നി​ര​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ളും വ​ള​രെ​യേ​റെ കു​റ​യ്‌​ക്കാ​നാ​യി. ഡാം മാ​നേ​ജ്‌​മെ​ന്റി​ലു​ള്ള മി​ക​വും  തീ​ര​പ്ര​ദേ​ശ​ങ്ങ​ളിൽ നി​ന്നും ജ​ന​ങ്ങ​ളെ സു​ര​ക്ഷിത മേ​ഖ​ല​ക​ളി​ലേക്ക് മാ​റ്റി​യ​തി​ലൂ​ടെ​യു​മാ​ണ് ഇ​ത് സാ​ധി​ച്ച​ത്.
ഒ​ളി​മ്പി​ക്സി​ന്  
ഭീ​ഷ​ണി​യായ ഭൂ​ക​മ്പം
ആ​ധു​നിക ചൈ​ന​യു​ടെ വ​ളർ​ച്ചാ​ക്കു​തി​പ്പ്   ലോ​ക​രാ​ജ്യ​ങ്ങൾ​ക്ക് മു​മ്പിൽ പ്ര​ദർ​ശി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്  2008​-​ലെ ശീ​ത​കാല ഒ​ളി​മ്പി​ക്സ് ബീ​ജിം​ഗിൽ  ന​ട​ത്താൻ ചൈന വാ​ശി​പി​ടി​ച്ച​ത്.  ഒ​ളി​മ്പി​ക്സ് ക​മ്മി​റ്റി ബീ​ജിം​ഗി​നെ തി​ര​ഞ്ഞെ​ടു​ത്ത​പ്പോൾ ത​ന്നെ ചൈന  എ​ല്ലാ ശ​ക്തി​യും വി​ഭ​വ​ങ്ങ​ളും സ​മാ​ഹ​രി​ച്ച്  ആ​ഗ​സ്റ്റിൽ ന​ട​ക്കേ​ണ്ട ഒ​ളി​മ്പി​ക്സി​ന്റെ വി​ജ​യ​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ്  സി​ച്വ​ാൻ പ്ര​വി​ശ്യ​യിൽ 2008 മേ​യ് 12 ന് റി​ക്‌ടർ​സെ്ക​യ​ലിൽ 7.8 രേ​ഖ​പ്പെ​ടു​ത്തിയ ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്. ഔ​ദ്യോ​ഗിക ക​ണ​ക്കു​കൾ പ്ര​കാ​രം എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം  പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.  അ​നൗ​ദ്യോ​ഗിക ക​ണ​ക്കു​കൾ പ്ര​കാ​രം കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം   87000  ആ​ണ് . കൊ​ല്ല​പ്പെ​ട്ട​വ​രിൽ 10000 മു​ക​ളിൽ  വി​ദ്യാർ​ത്ഥി​ക​ളാ​യി​രു​ന്നു. വെൺ​ച്യു​വാൻ കൗ​ണ്ടി​യാ​യി​രു​ന്നു പ്ര​ഭ​വ​കേ​ന്ദ്ര​മെ​ങ്കി​ലും, അ​ഞ്ചു​ല​ക്ഷ​ത്തിൽ​പ്പ​രം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ലേ​ക്ക് ദു​ര​ന്തം വ്യാ​പി​ച്ചു. ബ​ഹു​നില മ​ന്ദി​ര​ങ്ങ​ളും, 12000 -ൽ​പ​രം സ്‌​കൂൾ​-​കോ​ള​ജ് കെ​ട്ടി​ട​ങ്ങ​ളും നി​മി​ഷ​ങ്ങൾ​ക്ക​കം ത​വി​ടു​പൊ​ടി​യാ​യി. ഒ​രു കോ​ടി​യോ​ളം വീ​ടു​കൾ ത​കർ​ന്നു. ഒ​രു കോ​ടി​യിൽ​പ്പ​രം ആ​ളു​കൾ​ക്ക്  വാ​സ​സ്ഥ​ലം വി​ടേ​ണ്ടി വ​ന്നു. 135  ബി​ല്യൺ അ​മേ​രി​ക്കൻ ഡോ​ള​റി​ന്റെ സാ​മ്പ​ത്തിക ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.
ര​ക്ഷാ​പ്ര​വർ​ത്ത​ന​ങ്ങൾ
ഭൂ​ക​മ്പം സി​ച്വാൻ പ്ര​വി​ശ്യ​യി​ലെ സ്‌​കൂ​ളു​കൾ, കോ​ളേ​ജു​കൾ, സർ​ക്കാർ ഓ​ഫീ​സു​കൾ, ആ​ശു​പ​ത്രി​കൾ എ​ന്നി​വ​യു​ടെ പ്ര​വർ​ത്ത​നം താ​റു​മാ​റാ​ക്കി.  മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളിൽ, ര​ക്ഷാ​പ്ര​വർ​ത്ത​ന​ങ്ങൾ​ക്കാ​യി  പീ​പ്പിൾ​സ് ലി​ബ​റേ​ഷൻ ആർ​മി​യു​ടെ  130000 ഓ​ളം സൈ​നി​ക​രെ​യും  പൊ​ലീ​സി​നെ​യും ഡോ​ക്ടർ​മാർ ഉൾ​പ്പെ​ടെ ആ​രോ​ഗ്യ​പ്ര​വർ​ത്ത​ക​രെ​യും ദു​ര​ന്ത​ഭൂ​മി​യി​ലെ​ത്തി​ച്ചു.  താത്‌കാലിക ആ​ശു​പ​ത്രി​കൾ സ്ഥാ​പി​ച്ച് പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സി​ച്ചു. വി​ദ​ഗ്ദ്ധ ചി​കി​ത്സ ആ​വ​ശ്യ​മാ​യ​വ​രെ ഇ​തര ഭാ​ഗ​ങ്ങ​ളി​ലു​ള്ള ആ​ശു​പ​ത്രി​ക​ളിൽ  എ​ത്തി​ച്ചു.
പു​നർ​നിർ​മ്മാണ പ്ര​ക്രിയ
പു​നർ​നിർ​മ്മാണ പ്ര​ക്രി​യ​യിൽ ആ​ദ്യ ഇ​നം  ക്യാ​മ്പു​ക​ളി​ലെ  ജ​ന​ങ്ങൾ​ക്ക് താത്‌കാ​ലിക വീ​ടു​കൾ നിർ​മ്മി​ച്ച് അ​വ​രെ അ​ങ്ങോ​ട്ട് മാ​റ്റു​ക​യെ​ന്ന​താ​യി​രു​ന്നു. ഇ​ത്ര​യ​ധി​കം ആൾ​നാ​ശ​വും നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യ​തെ​ങ്ങ​നെ എ​ന്ന്  ക​ണ്ടെ​ത്താ​നു​ള്ള വി​ദ​ഗ്ദ്ധ​ക​മ്മി​റ്റി  ആ​ഴ്ച​കൾ​ക്കു​ള്ളിൽ  ഇ​ട​ക്കാല റി​പ്പോർ​ട്ട് സ​മർ​പ്പി​ച്ചു.  സി​ച്വാൻ പ്ര​വി​ശ്യ​യി​ലെ  ഭൂ​രി​പ​ക്ഷം കെ​ട്ടി​ട​ങ്ങ​ളു​ടെ​യും നിർ​മ്മാ​ണം ഭൂ​ക​മ്പ​ത്തെ പ്ര​തി​രോ​ധി​ക്കാൻ ശേ​ഷി​യു​ള്ള​ത​ല്ല എ​ന്നാ​യി​രു​ന്നു പ്ര​ധാന ക​ണ്ടെ​ത്തൽ . ഇ​ന്ത്യ  പോ​ലെ ചൈ​ന​യു​ടെ​യും കെ​ട്ടി​ട​നിർ​മ്മാ​ണ​രം​ഗം അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങാ​യി​രു​ന്നു. മാ​സ​ങ്ങൾ​ക്കു​ള്ളിൽ  സ​മ​ഗ്ര​മായ ദു​രി​താ​ശ്വാ​സ​-​പു​നർ​നിർ​മ്മാണ പ്രോ​ജ​ക്ടു​കൾ ത​യാ​റാ​യി. ഇവ ന​ട​പ്പി​ലാ​ക്കാ​നാ​യി  U​N​E​S​C​O, U​N​I​D​O, W​o​r​ld B​a​nk  തു​ട​ങ്ങിയ ഏ​ജൻ​സി​ക​ളു​ടെ​യും, റെ​ഡ്‌​ക്രോ​സ് സൊ​സൈ​റ്റി പോ​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം  സ്വീ​ക​രി​ച്ചു. വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പു​നർ​നിർ​മ്മാ​ണ​ത്തി​ന് നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി ര​ണ്ട് വർ​ഷ​മാ​യി​രു​ന്നു. അ​തി​നു​ള്ളിൽ 12000​-ൽ​പ്പ​രം സ്‌​കൂൾ -​കോ​ളേ​ജ് കെ​ട്ടി​ട​ങ്ങൾ ഭൂ​ക​മ്പ​പ്ര​തി​രോധ സം​വി​ധാ​ന​ത്തോ​ടെ പു​നർ​നിർ​മ്മി​ക്കു​ക​യോ അ​റ്റ​കു​റ്റ​പ്പ​ണി​കൾ പൂർ​ത്തി​യാ​ക്കു​ക​യോ ചെ​യ്തു.  ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​തായ  34125 കി.​മീ ദേ​ശീ​യ​പാ​ത​കൾ പു​നർ​നിർ​മ്മി​ച്ചു.
41130 പ​ദ്ധ​തി​കൾ നി​ശ്ച​യി​ച്ച​തിൽ  99 ശ​ത​മാ​ന​വും 2- 4  വർ​ഷ​ത്തി​നു​ള്ളിൽ പൂർ​ത്തി​യാ​ക്കി. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​സ​മ്പാ​ദന ഉ​പാ​ധി​കൾ, ആ​രോ​ഗ്യ​പ​രി​പാ​ല​നം, ആ​ധു​നിക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​ള്ള  ദു​ര​ന്ത​നി​വാ​രണ സം​വി​ധാ​നം, ജ​ന​ങ്ങ​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം  എ​ന്നി​വ​യെ​ല്ലാം  പു​നർ​നിർ​മ്മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യ​മു​ള്ള പു​നർ​നിർ​മ്മാ​ണ​ത്തി​നാ​യി​രു​ന്നു ഊ​ന്നൽ  .
മ​റ്റൊ​രു പ്ര​ധാ​ന​കാ​ര്യം പ്ര​കൃ​തി ദു​ര​ന്ത​മ​നു​ഭ​വി​ക്കാ​ത്ത മ​റ്റ് പ്രോ​വിൻ​സു​ക​ളോ​ട് സിച്വാൻ പ്ര​വി​ശ്യ​യി​ലെ ഏ​റ്റ​വും ദു​ര​ന്ത​മു​ണ്ടായ ഭാ​ഗ​ങ്ങൾ പാർ​ട്ട്നർ​ഷി​പ്പ് അ​ടി​സ്ഥാ​ന​ത്തിൽ പു​നർ​നിർ​മ്മാ​ണം ന​ട​ത്താൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​ണ്.  സർ​ക്കാർ സം​വി​ധാ​ന​ത്തി​ന്  പു​റ​മേ   റെ​ഡ്‌​ക്രോ​സ് സൊ​സൈ​റ്റി ഉൾ​പ്പെ​ടെ​യു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും  പൊ​തു​-​സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ളെ​യും സൈ​ന്യ​ത്തെ​യും പു​നർ​നിർ​മ്മാണ ഘ​ട്ട​ങ്ങ​ളിൽ ഉ​പ​യോ​ഗി​ച്ചു.
വി​ദേശ സ​ഹാ​യം
ആ​വ​ശ്യ​മോ?
ദു​ര​ന്ത​മു​ണ്ടാ​കു​മ്പോൾ സാ​ധാ​ര​ണ​ഗ​തി​യിൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാ​ത്ത ചൈന , സി​ച്വാൻ ദു​ര​ന്ത​ത്തെ തു​ടർ​ന്ന് ദു​ര​ന്ത​നി​വാ​രണ വി​ദ​ഗ്ദ്ധർ​ക്കും  ഉ​പ​ക​ര​ണ​ങ്ങൾ​ക്കു​മാ​യി വി​ദേശ സ​ഹാ​യം ചോ​ദി​ക്കാൻ തീ​രു​മാ​നി​ക്കു​ക​യും  ചി​ര​കാല വൈ​രി​ക​ളായ ജ​പ്പാ​ന്റെ സ​ഹാ​യം അ​ഭ്യർ​ത്ഥി​ക്കു​ക​യും ചെ​യ്തു.  ഒ​ട്ടേ​റെ ഭൂ​ക​മ്പ​ങ്ങ​ളെ​യും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ​യും നേ​രി​ട്ടി​ടു​ള്ള ജ​പ്പാൻ , ര​ക്ഷാ​പ്ര​വർ​ത്ത​നം, ദു​ര​ന്ത നി​വാ​ര​ണം എ​ന്നീ മേ​ഖ​ല​ക​ളിൽ നൈ​പു​ണ്യ​മു​ള്ള രാ​ജ്യ​മാ​ണ്.  ഉ​ടൻ ത​ന്നെ ജ​പ്പാ​നും, ശ​ത്രു​രാ​ജ്യ​മായ തായ്‌​വാ​നും ചൈ​ന​യ്ക്ക്  ര​ക്ഷാ​പ്ര​വർ​ത്ത​ക​രെ​യും ഉ​പ​ക​ര​ണ​ങ്ങ​ളും  നൽ​കി. അ​മേ​രി​ക്ക, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണ​കൊ​റി​യ, സിം​ഗ​പ്പൂർ,  ബ്രി​ട്ടൻ തു​ട​ങ്ങിയ  രാ​ജ്യ​ങ്ങ​ളു​ടെ സ​ഹാ​യ​വും ചൈന സ്വീ​ക​രി​ച്ചു. 2008 ആ​ഗ​സ്റ്റിൽ ന​ട​ന്ന ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ങ്ങൾ വി​ജ​യി​പ്പി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര​പ​ര​മായ നീ​ക്ക​മാ​യും ചൈന ഇ​തി​നെ ക​ണ്ടി​ട്ടു​ണ്ടാ​കാം. ഈ ദു​ര​ന്ത​ത്തി​ന് ശേ​ഷ​മാ​ണ് ചൈ​നീ​സ് സർ​ക്കാർ ദു​ര​ന്ത​നി​വാ​രണ ദി​വ​സം ആ​ച​രി​ക്കാൻ തു​ട​ങ്ങി​യ​ത്. കു​ട്ടി​കൾ​ക്കും  ജ​ന​ങ്ങൾ​ക്കും ദു​ര​ന്ത​നി​വാ​രണ പ​രീ​ശീ​ല​നം  നൽ​കി തു​ട​ങ്ങി​യ​തോ​ടൊ​പ്പം  ആ​ധു​നിക ഉ​പ​ക​ര​ണ​ങ്ങൾ കൗ​ണ്ടി​ത​ല​ത്തിൽ നൽ​കി. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങൾ പു​തി​യ​താ​യി ത​യാ​റാ​ക്കി, ജ​ന​ങ്ങ​ളെ​യും സർ​ക്കാർ സം​വി​ധാ​ന​ത്തെ​യും ബോ​ധ​വാ​ന്മാ​രാ​ക്കി. അ​ടി​യ​ന്തര ഘ​ട്ട​ങ്ങൾ കൈ​കാ​ര്യം ചെ​യ്യാൻ പ്ര​ത്യേക മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ച്ചു.  ഭൂ​ക​മ്പ പ്ര​തി​രോധ നിർ​മ​മാ​ണം ഉ​റ​പ്പു​വ​രു​ത്താ​നാ​യി നാ​ഷ​ണൽ ബിൽ​ഡിം​ഗ് കോ​ഡ് ശ​ക്ത​മാ​യി ന​ട​പ്പിൽ വ​രു​ത്തി.
2008​-​ലെ ഭൂ​ക​മ്പം ചൈ​ന​യു​ടെ കേ​ന്ദ്ര​-​പ്ര​വിശ്യാ സർ​ക്കാ​രു​ക​ളെ ജാ​ഗ​രൂ​ക​രാ​ക്കി. ദു​ര​ന്ത​ങ്ങ​ളെ ശാ​സ്ത്രീ​യ​മാ​യി   നേ​രി​ടാൻ   ചൈ​നീ​സ് സർ​ക്കാ​രി​നെ പ്രാ​പ്ത​മാ​ക്കി​യ​ത് സി​ച്വാൻ ദു​ര​ന്ത​ത്തി​ലൂ​ടെ ല​ഭി​ച്ച അ​നു​ഭവ സ​മ്പ​ത്താ​ണ്. ചൈ​ന​യു​ടെ ദു​ര​ന്ത നി​വാ​രണ വി​ദ​ഗ്ദ്ധർ, അ​യൽ രാ​ജ്യ​ങ്ങ​ളായ താ​യ്‌ലൻഡിലും, ഇൻ​ഡോ​നേ​ഷ്യ​യി​ലും, ക​ംപോഡി​യ​യി​ലു​മൊ​ക്കെ ഉ​ണ്ടായ ദു​ര​ന്ത​ങ്ങ​ളിൽ പ്ര​ശം​സാർ​ഹ​മായ ദു​ര​ന്ത​നി​വാ​രണ പ്ര​വർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച്ച​വ​ച്ച​ത്.
ലേ​ഖ​ക​ന്റെ ഫോൺ : 9847173177
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ