വിശ്വാസം കളഞ്ഞുകുളിച്ച് സഭയും സർക്കാരും
September 11, 2018, 12:00 am
മാ​ന​ഭംഗ കേ​സിൽ ജ​ല​ന്ധർ ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തെ​രു​വി​ലി​റ​ങ്ങേ​ണ്ടി​വ​ന്ന ക​ന്യാ​സ്ത്രീ​ക​ളു​ടെ ക​ണ്ണു​നീർ ക​ണ്ടി​ല്ലെ​ന്ന് ഭാ​വി​ക്കാൻ അ​പാ​ര​മായ തൊ​ലി​ക്ക​ട്ടി​യു​ള്ള​വർ​ക്കും ലൈം​ഗി​ക​പീ​ഡ​നം ചായ കു​ടി​ക്കു​ന്ന​ത് പോ​ലു​ള്ള ഒ​രു സാ​ധാ​ര​ണ​ഏർ​പ്പാ​ടാ​ണെ​ന്ന് ക​രു​തു​ന്ന​വർ​ക്കും മാ​ത്ര​മേ ക​ഴി​യൂ. ബി​ഷ​പ്പി​നെ​തി​രെ ആ​രോ​പ​ണം ഉ​യർ​ന്ന​ത് മു​തൽ, തി​രു​വ​സ്ത്ര​വു​മാ​യി സ​മ​ര​ത്തി​നി​റ​ങ്ങേ​ണ്ട ഗ​തി​കേ​ടിൽ ക​ന്യാ​സ്ത്രീ​കൾ എ​ത്തി​യ​ത് വ​രെ​യു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചാൽ സം​സ്ഥാന ഭ​ര​ണ​കൂ​ട​ത്തി​ലും പ്ര​മുഖ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളി​ലും ക്രൈ​സ്തവ സ​ഭ​യി​ലും തൊ​ലി​ക്ക​ട്ടി​യു​ള്ള​വ​രും ലൈം​ഗി​ക​പീ​ഡ​നം സാ​മൂ​ഹി​ക​ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് ക​രു​തു​ന്ന​വ​രും ധാ​രാ​ള​മു​ണ്ടെ​ന്ന് തോ​ന്നി​പ്പോ​കും.
സാ​ഹ​ച​ര്യ​ത്തെ​ളി​വു​കൾ ക​ന്യാ​സ്ത്രീ​യു​ടെ പ​രാ​തി ശ​രി​വ​യ്ക്കു​ന്നു​ണ്ടെ​ങ്കി​ലും കൈ​യും കാ​ലും കെ​ട്ടി​യി​ട്ട മ​ട്ടി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. മാ​ന​ഭം​ഗ​ത്തി​നെ​തി​രെ സർ​ക്കാ​രോ പ്ര​മുഖ രാ​ഷ്ട്രീ​യ​പാർ​ട്ടി​ക​ളോ സ​ഭാ നേ​തൃ​ത്വ​മോ ഉ​റ​ച്ച നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കിൽ ഇ​ങ്ങ​നെ സം​ഭ​വി​ക്കു​മോ? വ്യ​ക്തി​വി​രോ​ധം മൂ​ല​മാ​ണ് പോ​ലും ബി​ഷ​പ്പി​നെ​തി​രെ ക​ന്യാ​സ്ത്രീ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. സാ​മാ​ന്യ​ബു​ദ്ധി​യു​ള്ള ആ​രും ഈ വാ​ദ​ഗ​തി അം​ഗീ​ക​രി​ക്കാൻ പോ​കു​ന്നി​ല്ല. ത​ന്നെ ഒ​രാൾ പല ത​വണ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന് പ​ക​പോ​ക്കാൻ വേ​ണ്ടി ഒ​രു ക​ന്യാ​സ്ത്രീ ഒ​രി​ക്ക​ലും പ​റ​യി​ല്ല. ക്രൈ​സ്ത​വ​രിൽ ഈ വാ​ദ​ഗ​തി അം​ഗീ​ക​രി​ക്കു​ന്ന​വർ, അ​വർ അ​റി​യാ​തെ വി​ശ്വാ​സി​കൾ​ക്ക് ഒ​രു സ​ന്ദേ​ശം നൽ​കു​ന്നു​ണ്ട്. ക​ന്യാ​സ്ത്രീ​ക​ളെ വി​ശ്വ​സി​ക്കാൻ കൊ​ള്ളി​ല്ലെ​ന്ന്. കാ​ര​ണം, പ​രാ​തി​ക്കാ​രി മാ​ത്ര​മ​ല്ല, ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന ക​ന്യാ​സ്ത്രീ​കൾ വേ​റെ​യു​മു​ണ്ട്. എ​ല്ലാ​വ​രും ക​ള്ളം പ​റ​യു​ക​യാ​ണോ?
വൈ​ദി​ക​രിൽ പാ​പി​ക​ളേ​യി​ല്ലെ​ന്ന് സ്ഥാ​പി​ക്കാ​നാ​ണ് ശ്ര​മ​മെ​ങ്കിൽ ഇ​ക്കാ​ല​ത്ത് അ​തു ചെ​ല​വാ​കു​മോ​യെ​ന്ന് വി​വേ​ക​മു​ള്ള​വർ ചി​ന്തി​ക്ക​ണം. വൈ​ദി​കർ​ക്കെ​തി​രായ ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സ് ഇ​പ്പോൾ ഒ​രു പു​തു​മ​യേ​യ​ല്ല. ലോ​ക​ത്തെ​മ്പാ​ടു​മു​ണ്ട്, വൈ​ദി​കർ​ക്കെ​തി​രെ പീ​ഡ​ന​ക്കേ​സു​കൾ. മാർ​പ്പാ​പ്പ പോ​ലും ഈ​യി​ടെ ഈ വ​ഴി​പി​ഴ​ച്ച പോ​ക്കി​നെ​തി​രെ അ​സ്വ​സ്ഥ​ത​യോ​ടെ പ്ര​തി​ക​രി​ച്ചി​രു​ന്നു.
സ്ത്രീ​ത്വ​ത്തെ മാ​നി​ക്കു​മെ​ന്നും മാ​നം സം​ര​ക്ഷി​ക്കു​മെ​ന്നു​മൊ​ക്കെ പ്ര​ക​ട​ന​പ​ത്രി​ക​യിൽ വീ​മ്പി​ള​ക്കി അ​ധി​കാ​ര​ത്തി​ലേ​റിയ ഒ​രു ഭ​ര​ണ​കൂ​ടം ഈ കേ​സിൽ കാ​ണി​ക്കു​ന്ന ക​ള്ള​ക്ക​ളി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​ബു​ദ്ധ​ത​യെ വെ​ല്ലു​വി​ളി​ക്കും വി​ധ​മാ​ണ്. വി​ശ​ദ​മാ​യും ശാ​സ്ത്രീ​യ​മാ​യും അ​ന്വേ​ഷ​ണം ന​ട​ത്തിയ പൊ​ലീ​സ് സം​ഘം എ​ത്തി​ച്ചേർ​ന്ന​ത് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യിൽ ക​ഴ​മ്പു​ണ്ടെ​ന്നാ​ണ്. മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന സൂ​ചന ല​ഭി​ച്ചാൽ പോ​ലും പൊ​ലീ​സ് അ​ന​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​തി​ന് പ​ക​രം അ​ന​ങ്ങാ​പ്പാറ പോ​ലെ ഇ​രു​ന്നു​കൊ​ണ്ട് എ​ങ്ങ​നെ​യാ​ണ് സ്ത്രീ​ത്വ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​ത്. ര​ണ്ട് കാ​ര​ണ​ങ്ങ​ളാൽ ഈ അ​ലം​ഭാ​വം ബോ​ധ​പൂർ​വമാ​ണെ​ന്ന് വേ​ണം ക​രു​താൻ. ഒ​ന്ന് : എ​ല്ലാ മാ​ന​ഭം​ഗ​പ​രാ​തി​യി​ലും കേ​സ് എ​ടു​ക്കാൻ തു​ട​ങ്ങി​യാൽ ഭാ​വി​യിൽ ത​ങ്ങൾ​ക്ക് ത​ന്നെ വി​ന​യാ​കു​മെ​ന്ന ആ​ശ​ങ്ക. പാർ​ട്ടി നേ​താ​ക്കൾ​ക്കെ​തി​രെ​യും സ​മാ​ന​സ്വ​ഭാ​വ​മു​ള്ള ആ​രോ​പ​ണ​ങ്ങൾ ഉ​യ​രു​ന്ന കാ​ല​മാ​ണ് ഇ​ത്. ര​ണ്ട്: വ​ലിയ ഒ​രു വോ​ട്ട് ബാ​ങ്കി​ന്റെ ഒ​രു '​ഡ​യ​റ​ക്ടർ' ആ​ണ് ആ​രോ​പ​ണ​വി​ധേ​യ​നായ ബി​ഷ​പ്പ് എ​ന്ന ഭ​യം. ഏ​ത് വോ​ട്ട് ബാ​ങ്കി​നെ​യും കു​മ്പി​ട്ട് ശീ​ലി​ച്ചു​പോ​യ​വ​രാ​ണ് അ​ധി​കാ​ര​മോ​ഹി​ക​ളായ രാ​ഷ്ട്രീയ നേ​താ​ക്കൾ.
ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രും അ​നു​യാ​യി​ക​ളു​മു​ള്ള ചില ആൾ​ദൈ​വ​ങ്ങൾ മാ​ന​ഭംഗ കേ​സിൽ കു​ടു​ങ്ങി ത​ട​വ​റ​യി​ലാ​ണ്. അ​വ​രു​ടെ ആ​രാ​ധ​ക​രോ അ​നു​യാ​യി​ക​ളോ കൂ​ട്ട​ത്തോ​ടെ ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ​ക​ക്ഷി​ക്കെ​തി​രെ തി​രി​ഞ്ഞ​താ​യി ഇ​തു​വ​രെ കേ​ട്ടി​ട്ടി​ല്ല. ക്രി​മി​ന​ലു​ക​ളെ സം​ര​ക്ഷി​ച്ചാൽ വോ​ട്ട് ബാ​ങ്ക് ഉ​ല​യാ​തെ​യും ഉ​ട​യാ​തെ​യും നിൽ​ക്കു​മെ​ന്ന് ക​രു​തു​ന്ന​ത് മൗ​ഢ്യ​മാ​ണ്. വൈ​ദി​ക​രിൽ ചെ​റിയ ഒ​രു വി​ഭാ​ഗ​മാ​ണ് എ​ന്ത് വൃ​ത്തി​കേ​ടി​നും ഒ​രു​മ്പെ​ടു​ന്ന​വർ. അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​വർ​ക്ക് ഒ​രു വോ​ട്ട് ബാ​ങ്കി​നെ എ​ങ്ങ​നെ​യാ​ണ് കൂ​ടെ​നി​റു​ത്താൻ സാ​ധി​ക്കു​ക. പ​ഴയ കാ​ല​മ​ല്ല ഇ​ത്. ഒ​ന്നോ ര​ണ്ടോ മാ​ദ്ധ്യ​മ​ങ്ങൾ വി​ചാ​രി​ച്ചാൽ സ​ത്യ​ങ്ങൾ മൂ​ടി​വ​യ്ക്കാൻ ആ​ശ​യ​വി​നി​മയ വി​പ്ള​വ​ത്തി​ന്റെ ഇ​ക്കാ​ല​ത്ത് സാ​ധി​ക്കി​ല്ല. ക​ന്യാ​സ്ത്രീ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​ത് ഒ​രു പു​ണ്യ​പ്ര​വൃ​ത്തി​യോ കീ​ഴ​‌്‌​വ​ഴ​ക്ക​​മോ ആ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ് ഈ വോ​ട്ട് ബാ​ങ്കി​ലു​ള്ള​തെ​ന്ന് ക​രു​താ​നാ​വി​ല്ല.​സ​മ​ര​ത്തി​നി​റ​ങ്ങിയ ക​ന്യാ​സ്ത്രീ​കൾ​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​വ​രിൽ വൈ​ദി​ക​രും ഉൾ​പ്പെ​ടു​ന്നു.
ഒ​രു പൊ​ലീ​സ് സം​ഘ​ത്തെ വീ​ണ്ടും ജ​ല​ന്ധ​റി​ലേ​ക്ക് അ​യ​ച്ചാ​ലും സം​ശ​യം മാ​റി​ല്ല. ബി​ഷ​പ്പ് ഒ​രു അ​ല്ല​ലും കൂ​ടാ​തെ ജ​ല​ന്ധ​റിൽ സു​ര​ക്ഷി​ത​നാ​യി ക​ഴി​യു​ന്നി​ട​ത്തോ​ളം ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​മെ​ന്ന് സർ​ക്കാ​രും സ​ഭാ​നേ​തൃ​ത്വ​ത്തി​ലെ ര​ക്ഷ​ക​രും തി​രി​ച്ച​റി​യ​ണം. പ​രാ​തി​ക്ക് കാ​ര​ണ​ക്കാ​ര​നായ ബി​ഷ​പ്പി​നെ പോ​ലെ​യാ​ണ് എ​ല്ലാ വൈ​ദി​ക​രു​മെ​ന്നോ എ​ല്ലാ രാ​ഷ്ട്രീ​യ​ക്കാ​രു​മെ​ന്നോ ആ​രും ക​രു​തു​ക​യി​ല്ല. എ​ന്നാൽ, ര​ക്ഷാ​ദൗ​ത്യം സർ​ക്കാ​രോ സ​ഭ​യോ തു​ട​രു​ക​യാ​ണെ​ങ്കിൽ ആ​രെ​ങ്കി​ലും അ​ങ്ങ​നെ പോ​ലും സം​ശ​യി​ച്ചെ​ന്ന് വ​രും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ