പറഞ്ഞതെല്ലാം സത്യമാണ്, വേണമെങ്കിൽ വിശ്വസിക്കാം: സച്ചിൻ വിവാദത്തിൽ ശ്രീ റെഡ്ഡി
September 12, 2018, 3:47 pm
താൻ പറഞ്ഞതെല്ലാം സത്യമാണെന്നും, എന്നാൽ വിശ്വസിക്കണമെന്ന് പറഞ്ഞ് ആരുടെയും കാല് പിടിക്കാൻ വരുന്നില്ലെന്ന് നടി ശ്രീ റെഡ്ഡി. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെക്കുറിച്ച് നടത്തിയ ആരോപണം കൂടുതൽ അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു ശ്രീ റെഡ്ഡിയുടെ വാക്കുകൾ.

'മാന്യമായ പെരുമാറ്റം കൊണ്ട് ഒരാൾ സത്യസന്ധനാണെന്ന് നമുക്ക് തോന്നാം. സമൂഹത്തിൽ നല്ല പ്രതിച്ഛായ സൃഷ്‌ടിക്കാൻ അവർ സാമൂഹിക പ്രവർത്തനങ്ങളും ചെയ്യും. എന്നാൽ അവർ ചിലപ്പോൾ പരസ്ത്രീ ബന്ധത്തിലും തൽപരരായിരിക്കാം. ഞാൻ സത്യമാണ് പറയുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി കഥമെനയുന്നതല്ല എന്റെ ജോലി. വിശ്വസിക്കണം എന്ന് പറഞ്ഞ് ആരുടെയും കാല് പിടിച്ചിട്ടുമില്ല. വേണമെങ്കിൽ വിശ്വസിക്കാം' -ശ്രീ റെഡ്ഡി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.സച്ചിനെയും തെന്നിന്ത്യൻ നടി ചാർമിയെയും ബന്ധപ്പെടുത്തിയായിരുന്നു ശ്രീറെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. സച്ചിൻ ടെണ്ടുൽക്കർ എന്ന പേരിന് പകരം ടെണ്ടുൽക്കാരൻ എന്നും തെന്നിന്ത്യൻ നടി ചാർമിക്ക് പകരം ചാർമിംഗ് എന്നും ആന്ധ്ര മുൻ ക്രിക്കറ്റ് താരം ചാമുണ്ഡേശ്വർ നാഥിന്റെ പേരിന് പകരം ചാമുണ്ഡേശ്വർ സ്വാമി എന്നുമാണ് ശ്രീ റെഡ്ഡി ഉപയോഗിച്ചിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ