ബോളിവുഡ് സുന്ദരിയുടെ മനസിൽ കയറിയ മലയാളത്തിലെ താരസുന്ദരൻമാർ
September 12, 2018, 6:34 pm
മലയാളത്തിൽ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും ഏറെ ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. ഇരുവരുടെയുമൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി ഫ്ളോറ സെെനി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

മമ്മൂട്ടിക്കും ദുൽഖറിനുമൊപ്പം അഭിനയിക്കണം എന്നാൽ ലിസ്റ്റിൽ ഒന്നാം സ്ഥാനം ദുൽഖർ സൽമാനാണെന്നും ഫ്ളോറ പറഞ്ഞു. കർവാൻ കണ്ടപ്പോൾ മുതലാണ് താൻ ദുൽഖറിന്റെ കട്ടഫാനായി മാറിയതെന്നും ഫ്ളോറ സൈനി പറയുന്നു. മലയാളത്തിൽ അവസരം കിട്ടാത്തത് കൊണ്ടാണ് അഭിനയിക്കാത്തതെന്നും നല്ല അവസരം കിട്ടിയാൽ തീർച്ചയായും അഭിനയിക്കുമെന്നും അവ‌ർ വ്യക്തമാക്കി.

ബോളിവുഡ് ഹൊറർ ചിത്രമായ ‘സ്ത്രീ’യിൽ പ്രേതത്തിന്റെ റോളിൽ അഭിനയിച്ച നടിയാണ് ഫ്ളോറ സൈനി. രാജ്കുമാറും ശ്രദ്ധ കപൂറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ