പഞ്ച് മോദി ചലഞ്ചിനിടെ എറണാകുളത്ത് ബി.ജെ.പി - എ.ഐ.എസ്.എഫ് സംഘർഷം
September 12, 2018, 7:33 pm
കൊച്ചി: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് എറണാകുളം കളമശേരിയിൽ സംഘടിപ്പിച്ച പഞ്ച് മോദി ചലഞ്ചിനിടെ സംഘർഷം. കളമശേരി എച്ച്.എം.ടി റോഡിൽ നടന്ന ചടങ്ങ് തടയാൻ ബി.ജെ.പി പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ലാത്തി വീശി ഇരുകൂട്ടരെയും ഓടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ പഞ്ച് ചെയ്യുന്ന പ്രതിഷേധ പരിപാടി വൻ വിവാദമായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നത് പാകൃതമാണെന്ന് ബി.ജെ.പിയുടെ ആരോപണം. എന്നാൽ പ്രധാനമന്ത്രി വിമർശനത്തിന് അതീതൻ അല്ലെന്ന വാദം അംഗീകരിക്കില്ലെന്നാണ് എതിർ നിലപാട്.

കഴിഞ്ഞ തിങ്കളാഴ്‌ച കൊച്ചി മറൈൻ ഡ്രൈവിൽ സമാനമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിലും മറ്റും ബി.ജെ.പി അനുകൂല സംഘടനകൾ വൻ പ്രതിഷേധമാണ് ഉയർത്തിയത്. എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ സെക്രട്ടറിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ സംഘപരിവാർ സംഘടനകൾ സൈബർ ആക്രമണവും നടത്തിയെന്ന് ആരോപണമുണ്ട്. തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫോൺകോളുകൾ ഉണ്ടായതായി എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സമരം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ എ.ഐ.എസ്.എഫ് തീരുമാനിക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ