ഈ മലയാളിയാണ് തമിഴിലെ ഏറ്റവും സെക്‌സിയായ നടൻ, മനസിലെ ഇഷ്ടം തുറന്ന് നടി
September 12, 2018, 9:47 pm
തമിഴിലെ ഏറ്റവും സെക്സിയായ നടൻ ആര്? നടി ചന്ദ്രിക രവിക്ക് ഒറ്റ ഉത്തരമേയുള്ളു മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ദുൽഖർ മലയാള നടനാണെന്നും ആകെ രണ്ട് തമിഴ് സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്ന് പറഞ്ഞിട്ടും താരം നിലപാടിൽ ഉറച്ച് നിന്നും. മറ്റൊരു തമിഴ് താരത്തിന്റെ പേര് പറയാൻ പറഞ്ഞിട്ടും മാറ്റി പറയാൻ തയ്യാറായില്ല. തമിഴിലെ ഒരു നടനെ തിരഞ്ഞെടുത്താൽ മറ്റ് നടന്മാരുടെ ആരാധകർക്ക് ഇഷ്ടമാകില്ലെന്നും ചന്ദ്രിക പറഞ്ഞു.

മലയാളിയും പാതി തമിഴ്‌നാട്ടുകാരിയുമായ ചന്ദ്രികാ രവി 'സെയ്' എന്ന തമിഴ് സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമയിൽ എത്തുന്നത്. രാജ് ബാബു സംവിധാനം ചെയ്യുന്ന സെയ്, സന്തോഷ് പി ജയകുമാർ സംവിധാനം ചെയ്യുന്ന ഇരുട്ട് അറയിൽമുരട്ട് കുത്ത് എന്നിങ്ങനെ രണ്ട് ചിത്രങ്ങൾ ചന്ദ്രികയുടേതായി ഈ വർഷം പുറത്തിറങ്ങും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ