ഇങ്ങനെ ചെയ്‌താൽ പെട്രോളിന്റെ വില കുറയും, ബി.ജെ.പി തയ്യാറാണെന്ന് സൂചന
September 12, 2018, 10:33 pm
ന്യൂഡൽഹി: രാജ്യം കണ്ട സർവകാല റെക്കാഡിലേക്കാണ് രാജ്യത്തെ ഇന്ധന വില ഉയർന്ന് കൊണ്ടിരിക്കുന്നത്. ഇന്ധന വിലയ്ക്കെതിരെ വ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ ൻ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്ന വന്നിരിക്കുന്നത്. സംസ്ഥാന സർക്കാറുകൾ ചുമത്തുന്ന മൂല്യവർദ്ധിത നികുതിക്കനുസരിച്ച് പല നഗരങ്ങളിലെയും നിരക്ക് എക്കാലത്തെയും ഉയർന്ന നിലയിലാണ്. പണത്തിന്റെ മൂല്യത്തകർച്ചയും ആഗോളമാർക്കറ്റിൽ ക്രൂ‌ഡ് ഓയിലിന് വില കുറഞ്ഞതുമാണ് ഇന്ധന വില കൂടാനായി കേന്ദ്രസർക്കാർ ഉയർത്തുന്ന വാദങ്ങൾ. ഇത് ഒരിക്കലും തൃപ്‌തികരമല്ലാത്ത ഉത്തരമാണ്. ഇന്ത്യയുടെ അയൽരാജ്യങ്ങളിലെ ഇന്ധനവില പരിശോധിച്ചാൽ തന്നെ കേന്ദ്രസർക്കാരിന്റെ ഈ വാദങ്ങൾ തെറ്റാണെന്ന് മനസിലാവും.

പിന്നെ എന്ത് കൊണ്ടാണ് ഇന്ത്യയിൽ മാത്രം ഇന്ധന വില കൂടുന്നത്. കേന്ദ്ര എക്സൈസ് തീരുവയും സംസ്ഥാന മൂല്യവർദ്ധിത നികുതിയും കാരണമാണ് ചില്ലറ വിൽപന രംഗത്ത് പെട്രോളിയം ഉൽപന്നങ്ങളുടെ വില ഉയരാൻ കാരണം. പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയും എക്സെെസ് തീരുവയായി കേന്ദ്ര സർക്കാർ ഈടാക്കുന്നു. ഇതിന് പിന്നാലെ സംസ്ഥാനങ്ങളുടെ മൂല്യവർദ്ധിത നികുതി കൂടി ആവുന്പോഴേക്കും ജനങ്ങളുടെ നടുവൊടിയും. നിലവിലെ ആഗോള മാർക്കറ്റിന്റെ ക്രൂഡ് വിലയനുസരിച്ച് ഈ രണ്ട് നികുതിയും ഒഴിവാക്കിയാൽ തന്നെ പെട്രോൾ വില 40 രൂപയിലെത്തിക്കാൻ സാധിക്കും.

മണ്ണെണ്ണയും എൽ.പി.ജി.യും പോലെ പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരേണ്ടതാണ്. അങ്ങനെയെങ്കിൽ 28 ശതമാനം ജി.എസ്.ടി ഉൾപ്പെടുത്തിയാൽ പോലും 55 രൂപയ്ക്ക് പെട്രോൾ ലഭിക്കും. ഇതിലൂടെയുണ്ടാകുന്ന വരുമാന നഷ്ടം കോർപ്പറേറ്റ് നികുതി ഉയർത്തുന്നതിലൂടെ സാധിക്കും. കോർപ്പേററ്റ് നികുതിയിൽ ഇളവുകൾ വരുത്തിയതിലൂടെ കഴിഞ്ഞ സാന്പത്തിക വർഷത്തിൽ മാത്രം 85000 കോടിയുടെ നഷ്ടം കേന്ദ്രസർക്കാരിന് ഉണ്ടാക്കിയെന്നാണ് കണക്കുകൾ. കോർപറേറ്റ് അനുകൂല നികുതി ഘടന എത്രയും പെട്ടെന്ന് കേന്ദ്രം തിരുത്തേണ്ടതാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ