ചിട്ടി - ദ റോബോ എത്തി,​ വിസ്‌മയിപ്പിച്ച് 2.0 ടീസർ
September 13, 2018, 9:16 am
സൂപ്പർതാരം രജനീകാന്തിനെ നായകനാക്കി ശങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം യന്തിരൻ 2 ന്റെ കിടിലൻ ടീസറെത്തി. 1.29 മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ രജനികാന്ത് അവതരിപ്പിക്കുന്ന യന്ത്രമനുഷ്യനായ ചിട്ടി - ദ റോബോട്ടിനേയും കാണാം. ആകാശത്ത് നിന്ന് പറന്നിറങ്ങി വില്ലനെ നേരിടുന്ന ചിട്ടിയുടെ അതിസാഹസികതകൾ നിറച്ചാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഒന്നാം ഭാഗമായ യന്തിരനിലെ പോലെ രണ്ടാം ഭാഗത്തിലും ഇരട്ടവേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ഡോ.വസീഗരൻ,ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് രജനി അവതരിപ്പിക്കുന്നത്. എമി ജാക്‌സൺ നായികയാകുന്പോൾ വില്ലനായി ബോളിവുഡ് നടൻ അക്ഷയ് കുമാർ എത്തുന്നു.

വി.എഫ്.എക്സിന് പ്രാധാന്യം നൽകിയിട്ടുള്ള ചിത്രത്തിനു പിന്നിൽ വിദേശത്തുനിന്നും ഇന്ത്യയിൽനിന്നുമുളള ടെക്നീഷ്യൻമാരാണ് പ്രവർത്തിക്കുന്നത്. നീരവ് ഷായാണ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തമിഴ്,​ തെലുങ്ക്,ഹിന്ദി ഭാഷകളിലായി ഒരേസമയം ചിത്രം പ്രദർശനത്തിനെത്തും. എ.ആർ.റഹ്മാനാണ് ചിത്രത്തിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 450 കോടി മുതൽമുടക്കിലുള്ള ചിത്രം ത്രീ ഡിയിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ