പാണ്ടനാട്ട് ഒന്നും പഴയപോലെയായില്ല
September 14, 2018, 12:03 am
എം. ബിജുമോഹൻ
പ്ര​ള​യ​പ്പാ​ച്ചി​ലിൽ പ​മ്പ ക​ര​കൾ ത​കർ​ത്ത​തു ക​ണ്ട് പ​ക​ച്ചു നിൽ​ക്കു​ക​യാ​ണ് പാ​ണ്ട​നാ​ട്ടു​കാർ. ഇ​നി എ​വി​ടെ തു​ട​ങ്ങ​ണ​മെ​ന്ന​റി​യാ​ത്ത മ​ര​വി​പ്പ്. ഒ​ഴി​ഞ്ഞ കൈ​യും മ​ന​സു​മ​ല്ലാ​തെ ഒ​ന്നു​മി​ല്ല. പ്രാ​ണ​ര​ക്ഷ​യ്ക്കാ​യി ഒാ​ടി​പ്പോ​യ​വർ തി​രി​ച്ചു​വ​ന്ന​പ്പോൾ ത​ളർ​ന്നു​പോ​യി. അ​ദ്ധ്വാ​ന​ത്താൽ പ​ടു​ത്തു​യർ​ത്തിയ വീ​ടും സ​മ്പാ​ദ്യ​വു​മെ​ല്ലാം ഒ​ഴു​ക്കിൽ ല​യി​ച്ചു. ഒാ​മന മൃ​ഗ​ങ്ങൾ ജീ​വ​ന​റ്റു ചീർ​ത്തു വി​കൃ​ത​മാ​യി. പ്ര​ള​യ​ജ​ല​ത്തിൽ ഒ​രു പ​ഞ്ചാ​യ​ത്ത് ഒ​ട്ടാ​കെ മു​ങ്ങി​യ​ത് പാ​ണ്ട​നാ​ട്ടാ​ണ്. പ​മ്പ​യാ​റി​ന്റെ ഇ​രു ക​ര​ക​ളാ​യാ​ണ് പാ​ണ്ട​നാ​ടി​ന്റെ ഭൂ​പ്ര​കൃ​തി. താ​ഴ്ന്ന പ്ര​ദേ​ശം. പ​മ്പ​യ്ക്ക് ഇ​വി​ടെ ക​ര​ക​ളെ മു​റി​ച്ചൊ​ഴു​കു​ന്ന കൈ​വ​ഴി​കൾ വേ​റെ​യു​മു​ണ്ട്. ഒ​രി​ക്ക​ലും വെ​ള​ളം ക​യ​റാ​തി​രു​ന്നി​ട​ത്തൊ​ക്കെ മൂ​ന്നും നാ​ലും അ​ടി പൊ​ങ്ങി കു​ത്തൊ​ഴു​ക്ക്. നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് വീ​ടു​കൾ മു​ങ്ങി​യ​ത്. എ​ല്ലാ​വ​രും തീ​രാൻ പോ​വു​ക​യാ​ണെ​ന്ന ആ​ധി​യിൽ കു​ഞ്ഞു​ങ്ങ​ളെ ഒ​ക്ക​ത്തു പി​ടി​ച്ച് അ​മ്മ​മാ​രു​ടെ നി​ല​വി​ളി. അ​വ​ശ​രാ​യ​വ​രെ ക​സേ​ര​ക​ളിൽ എ​ടു​ത്തു​വ​ച്ചും ക​ട്ടി​ലു​ക​ളിൽ കി​ട​ത്തി​യും ഇ​രു​നില വീ​ടു​ക​ളി​ലേ​ക്ക് ചെ​റു​പ്പ​ക്കാ​രു​ടെ ഒാ​ട്ടം. ക​ഴു​ത്ത​റ്റം വെ​ള​ള​ത്തിൽ ര​ക്ഷ​യ്ക്കാ​യി കൈ​നീ​ട്ടി വി​ളി​ച്ച​വർ നി​ര​വ​ധി. കൊ​ച്ചു​വ​ള​ള​ങ്ങ​ളി​ലും ബോ​ട്ടു​ക​ളി​ലും ഹെ​ലി​കോ​പ്ട​റു​ക​ളി​ലു​മാ​യി ര​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ളു​ടെ പ​ലാ​യ​നം.​അ​ന്ന​ത്തെ ആ കാ​ഴ്ച ആ​രും മ​റ​ന്നി​ട്ടി​ല്ല.​മ​റ​ക്കു​ക​യു​മി​ല്ല. പ​ത്ത​നം​തി​ട്ട​യി​ലെ അ​ണ​ക്കെ​ട്ടു​കൾ തു​റ​ന്നു​വി​ട്ട​പ്പോൾ പ​മ്പ രൗ​ദ്ര​മാ​യ​ത് ചെ​ങ്ങ​ന്നൂ​രി​ലാ​ണ്. ക​ര​ക​ളെ ക​വർ​ന്നെ​ടു​ത്ത് പുഴ തി​മിർ​ത്തു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ് നി​ന്ന് മ​ണി​മ​ല​യാ​റും ക​വി​ഞ്ഞ് ക​ര​യേ​റി. പാ​ണ്ട​നാ​ട്ടി​ലെ കൊ​ച്ചു വീ​ടു​കൾ ആ​ദ്യ​മേ മു​ങ്ങി. അൻ​പ​തി​ലേ​റെ ആ​ളു​കൾ മ​രി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന് ഭീ​തി പ​ടർ​ന്നു. നൂ​റു​ക​ണ​ക്കി​നു വീ​ടു​കൾ ത​കർ​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങൾ ഒ​ഴു​കി​പ്പോ​യി. വെ​ള​ളം തൊ​ട്ടൊ​ഴു​കി​യി​ട്ടി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​രു​നില വീ​ടു​കൾ മ​ണി​ക്കൂ​റു​കൾ​ക്കു​ള​ളിൽ വെ​ള​ള​ത്തി​ന​ടി​യി​ലാ​യി. പ​ഞ്ചാ​യ​ത്തി​ലെ പ​തി​മ്മൂന്നു വാർ​ഡു​ക​ളും മൂ​ന്നു ദി​വ​സം മു​ങ്ങി​ക്കി​ട​ന്നു. നാ​ലി​ട​ത്ത് ദു​രി​താ​ശ്വാസ ക്യാ​മ്പു​കൾ തു​റ​ന്നു. ര​ണ്ടെ​ണ്ണം ഇ​പ്പോ​ഴും പ്ര​വർ​ത്തി​ക്കു​ന്നു. അ​ഞ്ചു​പേർ മ​ര​ണ​പ്പെ​ട്ടു​വെ​ന്നാ​ണ് ല​ഭ്യ​മായ ക​ണ​ക്ക്.

തി​രി​ച്ചു​പോ​കാൻ വീ​ടു​ക​ളി​ല്ല
പ്ര​ള​യം ഒ​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പാ​ണ്ട​നാ​ട്ടു​കാർ ജീ​വി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല. പ​ല​രും ദു​രി​താ​ശ്വാസ ക്യാ​മ്പി​ലാ​ണ്. തി​രി​ച്ചു പോ​യാൽ താ​മ​സി​ക്കാൻ വീ​ടി​ല്ല. നൂ​റ്റി​യൻ​പ​തോ​ളം വീ​ടു​കൾ ഒ​ഴു​ക്കിൽ പൂർ​ണ​മാ​യി ത​കർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ഗ്രാമ പ​ഞ്ച​ായ​ത്തിൽ ല​ഭി​ച്ച ക​ണ​ക്കെ​ന്ന് സെ​ക്ര​ട്ട​റി സു​ഭാ​ഷ് പ​റ​ഞ്ഞു. മേൽ​ക്കൂ​ര​യും ഭി​ത്തി​യും ത​കർ​ന്നവ നി​ര​വ​ധി​യു​ണ്ട്. പ്ര​ള​യ​ജ​ലം തള്ളിക്ക​യ​റി ചെ​ളി​യിൽ മു​ങ്ങിയ വീ​ടു​ക​ളു​മു​ണ്ട്. ന​ഷ്ടം കൃ​ത്യ​മാ​യി തി​ട്ട​പ്പെ​ടു​ത്താൻ സ​മ​യ​മാ​യി​ട്ടി​ല്ല. ത​ക​രാ​ത്ത വീ​ടു​കൾ താ​മ​സ​യോ​ഗ്യ​മാ​ക്കാ​നു​ളള ന​ട​പ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. വീ​ടു​ക​ളിൽ ബാ​ക്കി​യായ ഉ​പ​യോ​ഗ​ശൂ​ന്യ​മായ സാ​ധ​ന​ങ്ങൾ ലോ​റി​ക​ളിൽ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തു ത​ള​ളു​ന്നു.

ത​കർ​ന്നു പോ​യ​ത് കൂ​ലി​പ്പ​ണി​ക്കാർ
പാ​ണ്ട​നാ​ട് പ​ന്ത്ര​ണ്ടാം വാർ​ഡിൽ അ​ഞ്ചു സെ​ന്റിൽ നാ​ലു കൊ​ച്ചു​വീ​ടു​ക​ളി​ലാ​യി താ​മ​സി​ക്കു​ന്ന കൂ​ലി​പ്പ​ണി​ക്കാ​രു​ടെ കു​ടും​ബം മു​ഴു​പ്പ​ട്ടി​ണി​യി​ലാ​ണ്. വ​ലിയ മ​രം വീ​ണ് സു​ദേ​വി​ന്റെ വീ​ട് ത​വി​ടു​പൊ​ടി​യാ​യി. ഒൻ​പ​തു വ​യ​സു​കാ​രി മ​കൾ അ​ഭി​നയ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെടു​ക​യാ​യി​രു​ന്നു. ബാ​ക്കി മൂ​ന്നു വീ​ടു​ക​ളും നി​ലം​പൊ​ത്താ​റാ​യി. മു​റി​ക്കു​ള​ളി​ലെ ത​റ​യിൽ വ​ലിയ കു​ഴി​കൾ രൂ​പ​പ്പെ​ട്ടു. ഭി​ത്തി​കൾ പി​ളർ​ന്നു​മാ​റി. ചെ​ളി ക​യ​റിയ വീ​ട്ടു​പ​ക​ര​ണ​ങ്ങൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാസ ക്യാ​മ്പു​ക​ളി​ലാ​ക്കി സു​ദേ​വും അ​ടു​ത്ത വീ​ടു​ക​ളി​ലെ പ​ഞ്ച​മ​നും അ​ജി​യും അ​നി​ലും ബാ​ല​ച​ന്ദ്ര​നും സൈ​ജു​വും പ​മ്പ​യു​ടെ ക​ര​ക​ളിൽ താ​മ​സി​ക്കു​ന്ന മു​ന്നൂ​റോ​ളം ആ​ളു​ക​ളെ​യാ​ണ് ര​ക്ഷ​പ്പെടു​ത്തി​യ​ത്.
'​'​കൊ​ല്ല​ത്തു നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കൾ കൊ​ണ്ടു​വ​ന്ന ബോ​ട്ട് മ​തി​ലിൽ ഇ​ടി​ച്ചു ത​കർ​ന്ന​പ്പോൾ അ​തി​ലു​ണ്ടാ​യി​രു​ന്നു 19 ആ​ളു​കൾ തെ​ങ്ങി​ന്റെ ഒാ​ല​യിൽ അ​ള​ളി​പ്പി​ടി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു ര​ണ്ടു പേർ മ​തി​ലിൽ പ​റ്റി​ക്കി​ട​ന്ന് കു​ഞ്ഞു​ങ്ങ​ളെ പൊ​ക്കി​പ്പി​ടി​ച്ചു. നി​ല​വി​ളി കേ​ട്ട് സു​ദേ​വും കൂ​ട്ടു​കാ​രും കൊ​ച്ചു​വ​ള​ള​ങ്ങ​ളി​ലെ​ത്തി അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കിൽ മ​രണ സം​ഖ്യ​യേ​റു​മാ​യി​രു​ന്നു.​'​'- ര​ക്ഷ​ാപ്ര​വർ​ത്ത​ക​നാ​യി​രു​ന്ന പ്ര​ദേ​ശ​വാ​സി ര​തീ​ഷി​ന്റെ വാ​ക്കു​ക​ളിൽ പ്ര​ള​യ​ഭീ​തി. പ​തി​മ്മൂന്നാം വാർ​ഡി​ലെ പു​ത്തൻ​തറ വ​ട​ക്കേ​തിൽ സ​തീ​ശ​ന്റെ വീ​ട് ഷെ​ഡ് കൊ​ണ്ട് കെ​ട്ടി​യ​താ​ണ്. മ​രം​വെ​ട്ടും മ​ത്സ്യ​ബ​ന്ധ​ന​വു​മാ​ണ് നാ​ട്ടു​കാർ '​കാ​ളി' എ​ന്നു​വി​ളി​ക്കു​ന്ന സ​തീ​ശ​ന്റെ ജോ​ലി. ഭാ​ര്യ പ്ര​സ​ന്ന​യു​മൊ​ത്താ​ണ് ഷെ​ഡി​ലെ താ​മ​സം. ന​ഴ്സിം​ഗി​നും ഏ​വി​യേ​ഷ​നും പ​ഠി​ക്കു​ന്ന ര​ണ്ട് പെൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വ് ന​ട​ത്തു​ന്ന​ത് കൂ​ലി​പ്പ​ണി​യി​ലെ വ​രു​മാ​ന​വും ലോ​ണും കൊ​ണ്ടാ​ണ്. ക​റ​ണ്ടി​ല്ലാ​ത്ത ഇ​വി​ടെ പ്ര​ള​യം ബാ​ക്കി വ​ച്ച​ത് ഷെ​ഡി​ന്റെ നാ​ല് തൂ​ണു​ക​ളും ര​ണ്ടു മ​ണ്ണെ​ണ്ണ വി​ള​ക്കു​ക​ളും വെ​ട്ടു​ക​ത്തി​യു​മാ​ണ്. തീ​പു​ക​ഞ്ഞി​രു​ന്ന അ​ടു​പ്പ് കാ​ണാ​നി​ല്ല. പ​ല​ക​കൾ കൊ​ണ്ടു മ​റ​ച്ച മു​റി​കൾ ത​കർ​ന്നു. ആ​കെ​യു​ണ്ടാ​യി​രു​ന്ന ക​ട്ടിൽ എ​വി​ടെ​യോ ഒ​ഴു​കി​പ്പോ​യി. തു​ണി​ക​ളി​ല്ല. ഒ​രു ക​സേ​ര​യും പു​തിയ പാ​ത്ര​ങ്ങ​ളും ന​ല്ല മ​ന​സു​ള​ള​വർ കൈ​മാ​റി​യ​ത് സൂ​ക്ഷി​ക്കാൻ മ​റ​പോ​ലു​മി​ല്ലാ​തെ മു​റ്റ​ത്തു​ണ്ട്. സ​തീ​ശ​നും പ്ര​സ​ന്ന​യും ക്യാ​മ്പി​ലാ​ണ് താ​മ​സം. പ്ര​ദേ​ശ​ത്ത് കൊ​ച്ചു​വ​ള​ള​ത്തിൽ ആ​ദ്യം ര​ക്ഷാ പ്ര​വർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ​ത് സ​തീ​ശ​നാ​ണ്. തി​രി​ച്ചു വ​ന്ന​പ്പോൾ കൂര പ്ര​ള​യ​മെ​ടു​ത്ത​ത് ക​ണ്ട് ന​ടു​ങ്ങി. കൈ​ക്കു​ഞ്ഞു​ങ്ങ​ള​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളെ ര​ക്ഷി​ക്കാൻ ക​ഴി​ഞ്ഞ​തി​ന്റെ സം​തൃ​പ്തി​യാ​ണ്, സ​മ്പാ​ദ്യ​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ട ആ മ​നു​ഷ്യ​ന്റെ ന​ടു​ക്ക​ത്തെ മാ​യ്ക്കു​ന്ന​ത്. വീ​ട്, മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം...​എ​ല്ലാം വ​ലിയ ചോദ്യമാ​യി നിൽ​ക്കു​ന്നു. '​'​ന​ഷ്‌​ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കാൻ ഇൗ വ​ഴി​ക്ക് ആ​രെ​യും ക​ണ്ടി​ല്ല. ഉ​ദ്യോ​ഗ​സ്ഥർ വാ​ഹ​നം എ​ത്തു​ന്നി​ടം വ​രെ​യെ​ത്തും. ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ ന​ട​ന്നു​വേ​ണം ഇ​വി​ടെ​യെ​ത്താൻ​'- അ​ടു​ത്ത വീ​ട്ടിൽ മു​റി​യി​ലെ ചെ​ളി കോ​രി മാ​റ്റി​ക്കൊ​ണ്ടി​രു​ന്ന മ​ഞ്ജു പ​റ​ഞ്ഞു. പാ​ണ്ട​നാ​ട് കീ​ഴ്വൻ​മ​ഴി ഗ​വ. ജൂ​നി​യർ ബേ​സി​ക് സ്കൂ​ളിൽ ഇ​തു​വ​രെ ക്ളാ​സ് തു​ട​ങ്ങി​യി​ട്ടി​ല്ല. 39 കു​ടും​ബ​ങ്ങ​ളു​ടെ ഉൗ​ണും ഉ​റ​ക്ക​വും ഇ​വി​ടെ​യാ​ണ്. ഇ​വി​ടെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളാ​ണേ​റെ​യും. ഒൻ​പ​ത്, പ​ത്ത് വാർ​ഡു​ക​ളിൽ വെ​ള​ളം ക​യ​റി​യ​പ്പോൾ അ​വി​ടെ​യു​ളള ഗർ​ഭി​ണി​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം സ്കൂ​ളിൽ അ​ഭ​യം തേ​ടി. ഒ​രി​ക്ക​ലും വെ​ള​ളം വ​രി​ല്ല എ​ന്നു ക​രു​തിയ സ്കൂ​ളി​ലേ​ക്ക് നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് പ​മ്പ​യാർ ഇ​ര​ച്ചു​ക​യ​റി​യ​ത്. ആ​ഗ​സ്റ്റ് 15​ന് രാ​വി​ലെ സ്കൂ​ളിൽ ദേ​ശീ​യ​പ​താക ഉ​യർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ഥ​മാ​ദ്ധ്യാ​പിക ചെ​ങ്ങ​ന്നൂർ സ്വ​ദേ​ശി​യായ ഗീ​ത. മു​ന്നി​ലെ റോ​ഡി​ലേ​ക്ക് വെ​ള​ളം ഒ​ഴു​കി​യെ​ത്തി​യ​തു ക​ണ്ട് പ​താക ഉ​യർ​ത്താൻ നിൽ​ക്കാ​തെ ടീ​ച്ചർ വെ​ള​ള​ത്തി​ലൂ​ടെ ന​ട​ന്ന് ര​ക്ഷ​പ്പെ​ട്ടു. സ്കൂ​ളിൽ അ​ഭ​യം തേ​ടി​യി​രു​ന്ന​വ​രെ പ​രു​മല പ​ള​ളി​യി​ലെ​ത്തി​ച്ചു. സ്കൂ​ളി​ന്റെ ഭി​ത്തി​നി​ര​പ്പോ​ളം മു​ങ്ങി​യെ​ന്ന് പി​ന്നീ​ട് വ​ള​ള​ത്തിൽ വ​ന്ന​വർ പ​റ​ഞ്ഞ​റി​ഞ്ഞു. വെ​ള​ളം ഇ​റ​ങ്ങി​യ​പ്പോൾ സ്കൂൾ വീ​ണ്ടും ക്യാ​മ്പാ​യി. സ​മീ​പ​ത്തെ ഹോ​മി​യോ ഡി​സ്പെൻ​സ​റി ദു​രു​താ​ശ്വാസ ക്യാ​മ്പാ​യി. അൻ​പ​ത്തി​മൂ​ന്നു​പേർ അ​വി​ടെ​യു​ണ്ട്. പാ​ണ്ട​നാ​ട് മി​ത്ര​മ​ഠം എ​ന്ന സ്ഥ​ലം ചെ​റിയ ജം​ഗ്ഷ​നാ​ണ്. നാല്‌പ​തു വർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ളള ഒ​രു മാ​ട​ക്ക​ട​യാ​ണ് ഇ​വി​ടു​ത്തെ ആ​ദ്യ​ത്തെ ക​ട. കൊ​ച്ചു​മ​ങ്ങാ​ട് ത​ങ്ക​പ്പൻ​പി​ള​ള​യ്ക്ക് മു​റു​ക്കാൻ ക​ച്ച​വ​ട​മാ​യി​രു​ന്നു. അ​ദ്ദേ​ഹം മ​രി​ച്ച​പ്പോൾ ഭാ​ര്യ ലീ​ലാ​മ്മ കട മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി. കി​ഡ്നി രോ​ഗി​യാ​ണ്. മാ​സം ചി​കി​ത്സ​യ്ക്ക് ര​ണ്ടാ​യി​രം രൂപ വേ​ണം. മു​റു​ക്കാ​നും ബീ​ഡി​യും വി​റ്റ് കി​ട്ടു​ന്ന കാ​ശ് തി​ക​യാ​തെ വ​ന്ന​തു​കൊ​ണ്ട് മ​കൻ ബാ​ബു അ​വി​ടെ ത​ട്ടു​ക​ച്ച​വ​ട​വും ന​ട​ത്തി​വ​ന്നു. മ​ക​ളു​ടെ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നും മ​ക​ന്റെ സ്കൂൾ വി​ദ്യാ​ഭ്യാ​സ​ത്തി​നും അ​മ്മ​യു​ടെ ചെ​ല​വി​നു​മെ​ല്ലാം വ​രു​മാ​ന​മാ​യി​രു​ന്ന കട ക​ണ്ണ​ട​ച്ചു​തു​റ​ക്കും മുൻ​പ് വ​ലിയ കു​ഴി​യി​ലേ​ക്കു താ​ഴ്ന്നു. ക​ട​യു​ടെ ഒ​രു​വ​ശ​ത്ത് പ്ര​ള​യം ചു​ഴി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. ഭാ​ഗ്യ​ത്തി​നു വീ​ടു മാ​ത്ര​മെ​ടു​ത്തി​ല്ല. '​'​പ​തി​ന​ഞ്ചി​ന് വൈ​കി​ട്ട് ആ​റു​മ​ണി​യാ​യി. വീ​ട് ഒ​‌​ഴു​ക്കു കൊ​ണ്ടു​പോ​യേ​ക്കു​മെ​ന്ന് ഭ​യ​ന്ന് ദു​രി​താ​ശ്വാസ ക്യാ​മ്പി​ലേ​ക്കു മാ​റി. അ​വി​ടെ​യി​രി​ക്കു​മ്പോൾ ആ​രോ വ​ന്നു പ​റ​ഞ്ഞു കട പോ​യെ​ന്ന്. അ​തു ശ​രി​യാ​ക്കി​യാ​ലേ ഇ​നി വ​ല്ല​തും ക​ഴി​ക്കാൻ കി​ട്ടൂ.​'- എ​ഴു​പ​ത്ത​ഞ്ചു​കാ​രി​യായ ലീ​ലാ​മ്മ പ​റ​ഞ്ഞു. പു​റ​ത്തു നി​ന്ന് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്കൾ കൊ​ണ്ടാ​ണ് ഇൗ വീ​ട് ക​ഴി​ഞ്ഞു പോ​കു​ന്ന​ത്.
ചെ​ങ്ങ​ന്നൂർ മേ​ഖ​ല​യി​ലെ പ്ര​ള​യ​ബാ​ധിത പ്ര​ദേ​ശ​ങ്ങ​ളിൽ ഇ​പ്പോ​ഴും ഭ​ക്ഷ​ണ​വും കു​ടി​വെള്ള​വും വീ​ടു​ക​ളി​ലെ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​ണ്. സാ​ധാ​രണ ജീ​വി​തം വീ​ണ്ടെ​ടു​ക്കാൻ മാ​സ​ങ്ങൾ ക​ഴി​യു​മെ​ന്ന് നാ​ട്ടു​കാർ ഒ​ന്ന​ട​ങ്കം പ​റ​യു​ന്നു.
പ​ഞ്ചാ​യ​ത്ത് ഓഫീ​സ് മു​ങ്ങി; ഫ​യ​ലു​കൾ കു​ഴി​ച്ചി​ട്ടു
പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​രോ ആ​ളു​ക​ളെ​യും പ്ര​ള​യം ഉ​ല​ച്ചു​വെ​ന്നു പ​റ​യാം. പൂർ​ണ​മാ​യി മു​ങ്ങിയ പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സിൽ നി​ന്ന് ഒ​രു ഫ​യ​ലു​പോ​ലും തി​രി​ഞ്ഞെ​ടു​ക്കാ​നു​ണ്ടാ​യി​രു​ന്നി​ല്ല. ചെ​ളി​യിൽ നി​ന്ന് വേർ​തി​രി​ച്ചെ​ടു​ക്കാൻ ക​ഴി​യാ​ത്ത ഫ​യ​ലു​ക​ളും ലൈ​ബ്ര​റി​യി​ലെ ആ​യി​ര​ത്തി​ലേ​റെ പു​സ്ത​ക​ങ്ങ​ളും സ​മീ​പ​ത്തെ വ​ലിയ പ​റ​മ്പിൽ കു​ഴി​ച്ചി​ട്ടു. ജ​ന​ന, മ​രണ സർ​ട്ടി​ഫി​ക്ക​റ്റു​കൾ, കെ​ട്ടിട നി​കു​തി ഫ​യ​ലു​കൾ, തൊ​ഴി​ലു​റ​പ്പ്, സാ​ക്ഷ​ര​ത, ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച ഫ​യ​ലു​കൾ തു​ട​ങ്ങി​യ​തെ​ല്ലാം ന​ശി​ച്ചു. നാ​ലു ദി​വ​സ​മാ​യി ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ചാ​ണ് ഒാ​ഫീ​സി​നു​ള​ളി​ലെ ചെ​ളി നീ​ക്കി​യ​ത്. ഇ​രു​പ​തോ​ളം ക​മ്പ്യൂ​ട്ട​റു​കൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. ഒാ​ഫീ​സ് തു​റ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും പു​തിയ ക​മ്പ്യൂ​ട്ട​റിൽ ഒാൺ​ലൈൻ സേ​വ​ന​ങ്ങൾ മാ​ത്ര​മേ ന​ട​ക്കു​ന്നു​ള്ളൂ.
ര​ണ്ടു നി​ല​യു​ളള കെ​ട്ടി​ട​ത്തിൽ താ​ഴ​ത്തെ ഭാ​ഗ​ത്താ​ണ് ഒാ​ഫീ​സ്. ഒ​ന്നാം നി​ല​യിൽ കോൺ​ഫ​റൻ​സ് ഹാ​ളും മ​റ്റു​മാ​ണ്. വെ​ള​ള​പ്പൊ​ക്ക മേ​ഖ​ല​ക​ളിൽ സർ​ക്കാർ ഫ​യ​ലു​കൾ ന​ശി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കിൽ ഒാ​ഫീ​സും ഫ​യ​ലു​ക​ളും മു​ക​ളി​ലെ നി​ല​യി​ലാ​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യം.

അ​ന്ന​തു പ​റ​ഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കിൽ
വ​ലിയ ദു​ര​ന്ത​മാ​യേ​നെ: സ​ജി ചെ​റി​യാൻ

താ​ഴ്ന്ന പ്ര​ദേശ​ങ്ങൾ വേ​ഗ​ത്തിൽ മു​ങ്ങി​യ​തു ക​ണ്ടാ​ണ് അ​ന്ന് സൈ​ന്യ​ത്തെ​യി​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് സ​ജി ചെ​റി​യാൻ എം. എൽ.എ പ​റ​ഞ്ഞു. എ​ല്ലാ​വ​രും ഉ​ണർ​ന്നു പ്ര​വർ​ത്തി​ച്ച​തു​കൊ​ണ്ട് മ​ര​ണ​സം​ഖ്യ ഉ​യർ​ന്നി​ല്ല. താ​ഴ്ന്ന പ്ര​ദേ​ശ​മായ ചെ​ങ്ങ​ന്നൂ​രിൽ ഏ​റ്റ​വും നാ​ശ​മു​ണ്ടാ​യ​ത് പാ​ണ്ട​നാ​ടാ​ണ്. നാ​ട്ടു​കാ​രു​ടെ ര​ക്ഷാ​പ്ര​വർ​ത്ത​ന​ത്തി​നൊ​പ്പം ബോ​ട്ടു​ക​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും എ​ത്തി​യ​താ​ണ് ആ​ശ്വാ​സ​മാ​യ​ത്. ഇ​പ്പോൾ ദു​രി​താ​ശ്വാസ പ്ര​വർ​ത്ത​നം ന​ല്ല​നി​ല​യിൽ ന​ട​ക്കു​ന്നു. എ​ല്ലാ​വ​രും വീ​ടു​ക​ളി​ലേ​ക്കു തി​രി​ച്ചു​പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ