യമണ്ടൻ പ്രേമകഥ ജനുവരിയിൽ
September 13, 2018, 1:41 pm
നവാഗതനായ ബി.സി നൗഫൽ ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ഹിറ്റ് തിരക്കഥാകൃത്തുക്കളും നായകന്മാരുമായ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രം അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ടൊവിനോ തോമസ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം തീവണ്ടിയിലെ നായിക സംയുക്ത മേനോനും വിനീത് ശ്രീനിവാസൻ ചിത്രം അരവിന്ദന്റെ അതിഥികളിലെ നായികയായ നിഖില വിമലുമാണ് ഈ ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികമാർ. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിര തന്നെയാണ് അണിനിരക്കുന്നത്. ചിത്രം ഒരുക്കുന്നത് ആന്റോ ജോസഫാണ്. നിലവിൽ കണ്ണും കണ്ണും കൊള്ളയടിത്താൽ, വാൻ എന്നീ തമിഴ് ചിത്രങ്ങളും, സോയ ഫാക്ടർ എന്ന ഹിന്ദി ചിത്രവും ചെയ്യുന്ന തിരക്കിലാണ് ദുൽഖർ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ