വീണ്ടും ജ്യോതിക
September 13, 2018, 3:18 pm
ചെക്ക ചിവന്ത വാനം, കാട്രിൻ മൊഴി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാകും മുൻപു തന്നെ പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ് ജ്യോതിക. 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ജ്യോതികയെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. ഇക്കുറി ധീരൻ അധികാരം ഒൻട്ര്, അരുവി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഡ്രീം വാരിയേഴ്സ് പിക്‌ചേഴ്സ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായികയാകാനുള്ള ഒരുക്കത്തിലാണ് ജോ.
ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഇതെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

കാർത്തിക് സുബ്ബരാജിന്റെ അസിസ്റ്റൻഡായിരുന്ന രാജാണ് ചിത്രം സംവിധാനം ചെയ്യുക. സംവിധായകൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലെ മറ്റു താരനിർണയം പൂർത്തിയായി വരുന്നതേയുള്ളൂ. ബോളിവുഡ് ചിത്രം തുമാരി സുലുവിന്റെ തമിഴ് റീമേക്കാണ് കാട്രിൻ മൊഴി. സൂര്യ നായകനായ എൻ.ജി.കെ നിർമ്മിക്കുന്നതും ഡ്രീം വാരിയേഴ്സ് പിക്‌ചേഴ്സാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ