മൂന്ന് ഷാജിമാരുടെ കഥയുമായി 'മേരാ നാം ഷാജി'
September 13, 2018, 3:49 pm
കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയ്ക്ക് ശേഷം വീണ്ടുമൊരു കോമഡി ചിത്രവുമായി എത്തുകയാണ് നടൻ കൂടിയായ നാദിർഷ. 'മേരാ നാം ഷാജി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. ആസിഫിനെ കൂടാതെ ബിജു മേനോൻ, ബൈജു എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

പേര് സൂചിപ്പിക്കുന്നത് പോലെ മൂന്ന് ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. കൊച്ചിൻ ഷാജിയായി ആസിഫും കാലിക്കട്ട് ഷാജിയായി ബിജു മേനോനും തിരുവനന്തപുരം ഷാജിയായി ബൈജുവും എത്തും. ഇവർ മൂന്നു പേർ തമ്മിലുള്ള ബന്ധമാണ് സിനിമയുടെ ഇതിവൃത്തം. മൂവരും മൂന്ന് നഗരങ്ങളിലെ ഭാഷ സംസാരിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

ലവ് 24 x7, അരവിന്ദന്റെ അതിഥികൾ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നിഖില വിമലാണ് നായികയായി എത്തുക. ശ്രീനിവാസനും ഒരു പ്രധാന വേഷം അവതരിപ്പിക്കും. കഥയിലെ നായിക എന്ന സിനിമ സംവിധാനം ചെയ്ത ദിലീപാണ് നാദിർഷയുടെ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. നവംബർ 16ന് തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

മന്ദാരം എന്ന സിനിമയാണ് ആസിഫിന്റേതായി ഉടൻ റിലീസനൊരുങ്ങുന്ന ചിത്രം. ഇത് കൂടാതെ വിജയ് സൂപ്പറും പൗർണമിയും, കക്ഷി അമ്മിണിപ്പിള്ള എന്നീ സിനിമകളിലും ആസിഫാണ് നായകൻ, സൺഡേ ഹോളിഡേ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗർണമിയും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ