ഏറ്റമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു
September 14, 2018, 12:15 am
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്രയിൽ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജയ്ഷേ-ഇ-മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം എട്ടു സുരക്ഷാജീവനക്കാർക്ക് പരിക്കേറ്റു. കത്രയിലെ വനത്തിനുള്ളിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്നുള്ള വിവരത്തെത്തുടർന്നാണ് ഇവിടെ പൊലീസ് തിരച്ചിൽ നടത്തിയത്. പരിക്കേറ്റ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് മോഹൻലാൽ, രണ്ട് പൊലീസുകാർ, അഞ്ച് സിആർപിഎഫ് ജവാന്മാർ എന്നിവർ കത്രയിലെ നാരായണ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭീകരർക്കായുള്ള തെരച്ചിലിന്റെ ഭാഗമായി പ്രദേശത്തെ സ്കൂളുകളും ശ്രീനഗർ-ജമ്മു ദേശീയ പാതയും നേരത്തെ അടച്ചിരുന്നു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ