കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി
September 13, 2018, 3:10 pm
യുവതാരം ഷെയിൻ നിഗമിനെ നായകനാക്കി മധു സി.നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സംവിധായകരായ ദിലീഷ് പോത്തൻ, ആഷിക്ക് അബു എന്നിവരുടെ അസിസ്റ്റന്റായിരുന്നു മധു.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ശ്യാം പുഷ്‌കരനാണ് ഈ സിനിമയ്ക്കും തിരക്കഥ ഒരുക്കുന്നത്.

ഷെയിൻ നിഗമിനെ കൂടാതെ സൗബിൻ ഷാഹിർ,​ ശ്രീനാഥ് ഭാസി,​ മാത്യു തോമസ്​ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി താരമായി എത്തുമെന്നും സൂചനയുണ്ട്.

ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാംപുഷ്‌കരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ