രാഹുൽ പ്രധാനമന്ത്രി ആകുന്നതിനേക്കാൾ നല്ലത് 1000രൂപയ്‌ക്ക് പെട്രോൾ അടിക്കുന്നത്: ട്വീറ്റ് വൈറലാകുന്നു
September 13, 2018, 6:41 pm
കണ്ണൂർ: ഇന്ധനവില വർദ്ധനവിനെതിരെ രാജ്യത്തൊട്ടാകെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിന് ഇറങ്ങിയ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടാൻ എണ്ണ കമ്പനികൾ മുതിർന്നു. പെട്രോളിന് 13 പൈസയും ഡീസലിന് 11 പൈസയുമാണ് ഇന്ന് കൂടിയത്. കേരളത്തിൽ തിരുവനന്തപുരത്ത് പെട്രോളിന് 84.40 രൂപയും ഡീസലിന് 78.30 പൈസയുമാണ് ഇന്നത്തെ വില.

കോൺഗ്രസ് രാജ്യം ഭരിക്കുന്ന കാലത്ത് ഇന്ധനവില വർദ്ധനവിനെതിരെ റോഡിലിറങ്ങി സമരം ചെയ്തവരെല്ലാം പുതിയ ന്യായീകരണങ്ങൾ കണ്ടുപിടിക്കേണ്ട തിരിക്കിലാണ്. ഇതിനിടെയാണ് ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ സെക്രട്ടറി രേഷ്മ രാജീവിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 'എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി രാഹുൽ ഗാന്ധിജി എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം 1000 രൂപക്ക് ഒരു ലിറ്റർ പെട്രോൾ അടിക്കുന്നതാ'. ട്വിറ്റർലൂടെയാണ് രേഷ്മ രാജീവിന്റെ ഈ പ്രസ്താവന.
പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബി.ജെ.പി ഇന്റലക്ച്വൽ സെൽമേധാവി ടി.ജി മോഹൻദാസ് ഉൾപ്പെടയുള്ള നേതാക്കൾ റീട്വീറ്റ് ചെയ്ത് എറ്റെടുത്തിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ