രാജസ്ഥാനിലെ കോളേജുകളിൽ എസ്.എഫ്.ഐയ്ക്ക് വിജയം
September 14, 2018, 12:10 am
ജയ്പൂർ: ആർ.എസ്.എസിന് വലിയ സ്വാധീനമുള്ള രാജസ്ഥാനിലെ കോളേജ് കാമ്പസ് തിരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐയ്ക്ക് വിജയം. കർഷകസമരങ്ങൾ ഉൾപ്പെടയുള്ളവ എസ്.എഫ്.ഐയ്ക്ക് അനുകൂലമായി എന്നാണ് വിലയിരുത്തൽ. 40 ലേറെ സ്വകാര്യ കോളജുകളിലും 10ലേറെ ഏറെ സർക്കാർ കോളജുകളിലും ആണ് തിരഞ്ഞെടുപ്പ് നടന്നത്. 35 കോളേജുകളിലെ മുഴുവൻ പാനലിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികളാണ് വിജയിച്ചത്.

രാജസ്ഥാൻ സർവകലാശാല യൂണിയൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എസ്.എഫ്.ഐ പിന്തുണയിൽ മത്സരിച്ച വിനോദ് ഝഖാദ് 1,860 വോട്ടുകൾക്കാണ് വിജയിച്ചത്. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലും എ.ബി.വി.പി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. സ്വതന്ത്ര സ്ഥാനാർഥികളായ രേണു ചൗധരി, ആദിത്യ പ്രതാപ് സിങ് എന്നിവർ യഥാക്രമം വൈസ് പ്രസിഡന്റ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മീനാൽ ശർമ്മ മാത്രമാണ് സർവകലാശാലാ യൂണിയനിലെ എ.ബി.വി.പിയുടെ ഏക പ്രതിനിധി.

ആംആദ്മിപാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ ഛാത്ര സംഘർഷ് സമിതി ഏഴു കോളേജുകളിൽ പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 28, സെപ്തംബർ 4 തീയതികളിലായിരുന്നു രാജസ്ഥാനിലെ കോളേജ് യൂണിയൻ വോട്ടെടുപ്പ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എ.ബി.വി.പി ക്ക് ഉണ്ടായ തോൽവി ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ