മോഹിപ്പിക്കുന്ന സൗന്ദര്യം, നാൽപ്പതിലും എെശ്വര്യ ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യമിതാണ്
September 13, 2018, 8:48 pm
ബോളിവുഡ് സുന്ദരിമാരിൽ കണ്ടാലും കണ്ടാലും വീണ്ടും കാണൻ കൊതിക്കുന്ന സൗന്ദര്യമാണ് പ്രിയ നായിക എെശ്വര്യ റായിയുടെത്. നാൽപ്പതിലും ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിന്റെ രഹസ്യക്കൂട്ടുകൾ അറിയാൻ അവരുടെ വിമർശകർ പോലും ഏറെ ആഗ്രഹിക്കുന്നുണ്ടാവും. പാരമ്പ്യര്യമായാണ് ഈ സൗന്ദര്യത്തിന് നല്ലൊരു പങ്കും പകർന്ന് കിട്ടിയതെങ്കിലും ചിട്ടയായ ചില പ്രകൃതി ദത്തമായ വഴികളിലൂടെയാണ് എെശ്വര്യ ഈ സൗന്ദര്യം നിലനിർത്തി പോരുന്നത്. കടലമാവും മഞ്ഞളും പാലും ചേർത്ത നാച്യുറൽ സ്ക്രബ് ആഴ്ചയിൽ രണ്ട് തവണ ചെയ്യും എന്നതാണ് ഇതിൽ പ്രധാനം.

മറ്റ് രഹസ്യകൂട്ടുകൾ

∙ ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്സ്‌പാക്ക്. ഏത്തയ്‌ക്ക ഉടച്ച് മുഖത്തിടുന്നതും തേനും തൈരും ചേർത്ത് മസാജ് ചെയ്യുന്നതും ചർമത്തിന്റെ തിളക്കം വർദ്ധിപ്പിക്കുമെന്നാണ് ആഷ് പറയുന്നത്.

∙ മുടിയിൽ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജിംഗ് പതിവ്. മുട്ടയും ഒലീവ് ഓയിലും ചേർന്ന ഹെയർ മാസ്‌കും പാലും തേനും ചേർന്ന ഹൈഡ്രേറ്റിങ് മാസ്‌കും ആഴ്‌ചയിൽ ഒരിക്കൽ നിർബന്ധം.

∙ തണുത്ത തൈര് ദിവസവും മുഖത്തിടും. കെമിക്കൽ അടങ്ങിയ മോയിച്യുറൈസറുകളുടെ ഉപയോഗം കുറവ്.

∙ ഫേഷ്യൽ മാസത്തിൽ ഒരിക്കൽ മാത്രം.

∙ മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മാസത്തിൽ രണ്ടു തവണ ഹെയർ സ്പാ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ