ഡൽഹി സർവകലാശാല യൂണിയൻ എ.ബി.വി.പി നയിക്കും
September 13, 2018, 10:32 pm
ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ബി.വി.പിക്ക് ജയം. 44.46 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിലാണ്എ.ബി.വി.പി യൂണിയൻ പിടിച്ചെടുത്തത്. പ്രസിഡന്റ് സ്ഥാനത്തേക്ക് അങ്കിവ് ബസോയ, വൈസ് പ്രസിഡന്റായി ശക്തി സിംഗ്,ജോയിന്റ് സെക്രട്ടറിയായി ജ്യോതി ചൗധരി തുടങ്ങിയവർ തിരഞ്ഞെടുത്തപ്പോൾ സെക്രട്ടറിയായി എൻ.എസ്.യു.ഐ സ്ഥാനാർത്ഥി ആകാശ് ചൗധരി തിരഞ്ഞെടുക്കപ്പെട്ടു.

52 കേന്ദ്രങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് കനത്ത പൊലീസ് സുരക്ഷയിലാണ് നടന്നത്. 23 സ്ഥാനാർത്ഥികളാണ് മത്സരത്തിനുണ്ടായിരുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ