വിധിയിൽ സന്തോഷം, സി.ബി.ഐ അന്വേഷിക്കണമെന്നും നമ്പി നാരായണൻ
September 14, 2018, 11:21 am
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ തനിക്ക് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് നമ്പി നാരായണന്റെ പ്രതികരണം. വൈകിയെങ്കിലും നീതി നടപ്പിലായതിലും സന്തോഷമുണ്ട്. നഷ്‌ടപരിഹാരത്തേക്കാൾ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് താൻ ശ്രമിച്ചത്. സുപ്രീം കോടതി വിധിച്ചത് പോലെ ജുഡീഷ്യൽ അന്വേഷണം നടക്കുന്നതിനേക്കാൾ സി.ബി.ഐ സംഘം അന്വേഷിക്കുന്നതാണ് ഉചിതം. ജുഡീഷ്യൽ അന്വേഷണത്തിന് സമയക്രമം നിശ്ചയിക്കുന്നത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യത്തിലെ കൂടുതൽ പ്രതികരണം കോടതി ഉത്തരവിന്റെ പകർപ്പ് കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

കേസിൽ അന്താരാഷ്ട്ര ഏജൻസികളുടെ ഗൂഢാലോചനയുണ്ടെന്ന് നമ്പി നാരായണൻ ആദ്യം മുതൽ തന്നെ ആരോപിച്ചിരുന്നു. അന്താരാഷ്ട്ര ഏജൻസികളുടെ പങ്കുള്ളതിനാൽ ഇതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ സി.ബി.ഐ അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇക്കാര്യത്തിനായി നിയമ പോരാട്ടം തുടരാൻ തന്നെയാണ് നമ്പി നാരായണന്റെ നീക്കമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ