അക്ഷയ് പറഞ്ഞു അഭിനയം നിറുത്താൻ
September 14, 2018, 11:17 am
വിവാഹ ശേഷം അക്ഷയ്കുമാർ ഭാര്യ ട്വിങ്കിൾ ഖന്നയ്ക്ക് രണ്ട് കാര്യങ്ങളിൽ വിലക്കേർപ്പെടുത്തി. അക്കാര്യങ്ങളെക്കുറിച്ച് ട്വിങ്കിൾ തന്നെയാണ് തുറന്നുപറഞ്ഞിരിക്കുന്നത്. ആ രണ്ടു കാര്യങ്ങളിലും താൻ വളരെ മോശമായിരുന്നെന്നും ട്വിങ്കിൾ പറയുന്നു. അക്ഷയ് ട്വിങ്കിളിനെ വിലക്കിയ ഒരു കാര്യം അഭിനയമായിരുന്നു. മറ്റൊരു കാര്യം കണ്ണാടിക്ക് മുന്നിൽ നിന്നു കൊണ്ട് കോമഡി സീനുകൾ അഭിനയിച്ചു നോക്കുന്നതാണ്. ഇതുരണ്ടും വളരെ ബോറായിരുന്നുവെന്ന സത്യം താൻ മനസിലാക്കിയെന്നും അക്ഷയ് കുമാറുമായുള്ള വിവാഹ ശേഷം ഈ രണ്ടു കാര്യങ്ങളും താൻ ആവർത്തിച്ചിട്ടില്ലെന്നും പറയുന്നു ട്വിങ്കിൾ ഖന്ന. ബാദ്ഷാ, ബർസാത്, മേള, ജോഡി നമ്പർ വൺ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം, വിവാഹശേഷം സിനിമയും അഭിനയവും ഉപേക്ഷിക്കുകയായിരുന്നു. പൈജാമാസ് ആർ ഫൊർഗീവിംഗ് എന്ന പുതിയ ചിത്രത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് സംസാരിക്കവേയാണ് ട്വിങ്കിളിന്റെ വെളിപ്പെടുത്തൽ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ