ധനുഷിന് നായിക അദിതി റാവു
September 14, 2018, 11:25 am
ധനുഷ് വീണ്ടും സംവിധായകൻ ആകുന്നു. ഇതു വരെ പേരിടാത്ത ഈ സിനിമയുടെ ഷൂട്ടിംഗ് തിരുനെൽവേലിയിൽ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ധനുഷ് തന്നെയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ശ്രീ തെൻട്രൽ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ധനുഷിനു പുറമേ തെലുങ്ക് സൂപ്പർ താരം നാഗാർജുന, ശരത് കുമാർ, അദിതി റാവു ഹൈദരി, എസ്.ജെ സൂര്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തിൽ നാഗാർജുന ചെയ്ത വേഷത്തിനായി ആദ്യം രജനീകാന്തിനെയാണ് സമീപിച്ചിരുന്നത്.

എന്നാൽ രാഷ്ട്രീയ തിരക്കുകളിലേക്ക് നീങ്ങുന്നതിനാൽ രജനി ഈ ചിത്രം വേണ്ടെന്നുവെക്കുകയായിരുന്നു. ഷീൻ റോൾഡനാണ് സംഗീതസംവിധാനം. ഓം പ്രകാശാണ് ഛായാഗ്രഹകൻ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ