സുപ്രീം കോടതി വിധി യുക്തിരഹിതം, ഇരയാക്കിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ
September 14, 2018, 11:43 am
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെ അനാവശ്യമായി അറസ്‌റ്റ് ചെയ്‌തതാണെന്ന സുപ്രീം കോടതി വിധി യുക്തിരഹിതമാണെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കെ.കെ.ജോഷ്വായുടെ പ്രതികരണം. കേസിൽ തന്റെ പേര് ഒരിടത്തും ഉന്നയിക്കാതിരുന്ന നമ്പി നാരായണൻ 18 വർഷത്തിന് ശേഷം തന്നെ വലിച്ചിഴച്ചത് സി.ബി.ഐയിലെ ഒരു ഉദ്യോഗസ്ഥന്റെ വികലമായ റിപ്പോർട്ടിനെ തുടർന്നാണ്. ഇത്രയും ബൃഹത്തായ ഒരു കേസിൽ തങ്ങളുടെ അന്വേഷണം നടന്നത് 15 ദിവസമാണ്. ഈ സമയത്ത് കേസ് തെളിയിക്കുന്നത് സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ തങ്ങളെ അനാവശ്യമായി ഇരയാക്കുകയായിരുന്നു. കേസ് ഡയറിയിൽ പാളിച്ചകളുണ്ടെന്ന നിസാരമായ കാരണമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നത്. നമ്പി നാരായണൻ കൊടുത്തിരിക്കുന്ന കേസുകളിലൊന്നും തന്നെ കക്ഷിയാക്കിയിട്ടില്ല. കോടതി ഉത്തരവിന്റെ വിധി പകർപ്പ് കിട്ടി അഭിഭാഷകനുമായി സംസാരിച്ച ശേഷം ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോടതി വിധിയിൽ പ്രതികരിക്കാനില്ലെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എസ്.വിജയനും സിബി മാത്യൂസും പറഞ്ഞു. എന്നാൽ കേസിലെ ഗൂഢാലോചന പുറത്തുവരട്ടെയെന്ന് രമൺ ശ്രീവാസ്‌തവെ പ്രതികരിച്ചു. കേസിൽ സുപ്രീം കോടതി വിധി വന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ