സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു
September 11, 2018, 12:10 am
വി.എസ്. രാജേഷ്

ദു​രി​താ​ശ്വാസ പ്ര​വർ​ത്ത​ന​ങ്ങ​ളിൽ സർ​ക്കാർ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും ക്യാ​മ്പു​ക​ളിൽ ക​ഴി​ഞ്ഞ​വർ​ക്കു നൽ​കു​മെ​ന്ന് പ​റ​ഞ്ഞ പ​തി​നാ​യി​രം രൂ​പ​പോ​ലും ഭൂ​രി​ഭാ​ഗം പേർ​ക്കും ഇ​നി​യും നൽ​കി​യി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്തല ആ​രോ​പി​ക്കു​ന്നു.​ കൗ​മു​ദി ടി​വി​ക്കു നൽ​കിയ അ​ഭി​മു​ഖ​ത്തി​ന്റെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ളിൽ നി​ന്ന് : -
​പ്ര​ള​യ​കാ​ല​ത്ത് ക​ണ്ട സ്വ​ര​ച്ചേർ​ച്ച പ്ര​തി​പ​ക്ഷ​വും സർ​ക്കാ​രും ത​മ്മിൽ ഇ​പ്പോൾ കാ​ണാ​നി​ല്ല​ല്ലോ.
പ്ര​ള​യ​കാ​ല​ത്ത് കേ​ര​ളം ഒ​രു​മി​ച്ച് നി​ന്ന് ജ​ന​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ച്ച​ത്. അ​തി​ന​ക​ത്ത് രാ​ഷ്‌​ട്രീ​യ​മി​ല്ല. ആ ഒ​രു ഘ​ട്ടം ക​ഴി​ഞ്ഞ​പ്പോൾ സ്വാ​ഭാ​വി​ക​മാ​യും സർ​ക്കാ​രി​ന്റെ പോ​രാ​യ്‌​മ​ക​ളും തെ​റ്റു​ക​ളും ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട​ത് പ്ര​തി​പ​ക്ഷ​ത്തി​ന്റെ ബാ​ദ്ധ്യ​ത​യാ​ണ്. ഞ​ങ്ങൾ ആ ചു​മ​തല നിർ​വ​ഹി​ക്കു​ന്നു എ​ന്ന് മാ​ത്രം.

 ഏ​റ്റു​മു​ട്ട​ലി​ന്റെ പാ​ത​യി​ലാ​ണോ?
ഏറ്റുമു​ട്ടേ​ണ്ട സ​ന്ദർ​ഭ​ത്തിൽ ഗ​വൺ​മെ​ന്റു​മാ​യി ഏ​റ്റു​മു​ട്ടും. ഒ​രു സം​ശ​യ​വും വേ​ണ്ട. ഇ​തൊ​രു മ​നു​ഷ്യ നിർ​മി​ത​മായ ദു​ര​ന്ത​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ് ഞ​ങ്ങൾ. ഇ​ത് പ്ര​കൃ​തി ഉ​ണ്ടാ​ക്കിയ ദു​ര​ന്ത​മ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഗ​വൺ​മെ​ന്റി​ന്റെ പാ​ളി​ച്ച​കൾ തു​റ​ന്നു​കാ​ണി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടു പോ​കും.
​ക​ന​ത്ത മഴ പെ​യ്‌​ത​തു കൊ​ണ്ടു​ള്ള പ്ര​ള​യ​മ​ല്ല ഡാ​മു​കൾ തു​റ​ന്നു​വി​ട്ട​തു കൊ​ണ്ടു​ള്ള പ്ര​ള​യ​മാ​ണെ​ന്നാ​ണോ പ്ര​തി​പ​ക്ഷം ക​രു​തു​ന്ന​ത്.
ഇ​തൊ​രു ഡ​‌ാം ദു​ര​ന്ത​മാ​ണ്. കേ​ര​ള​ത്തിൽ ഇ​ട​വ​പ്പാ​തി​യി​ലും തു​ലാ​വർ​ഷ​ത്തി​ലും ക​ന​ത്ത മഴ പെ​യ്യാ​റു​ണ്ട്. ചില സ​ന്ദർ​ഭ​ങ്ങ​ളിൽ മ​ഴ​യു​ടെ അ​ള​വ് കു​റ​ഞ്ഞെ​ന്നി​രി​ക്കും. ഇ​ത്ത​വണ റെ​ക്കാ​ഡ് മ​ഴ​യാ​യി​രു​ന്നു. അ​തി​ന്റെ മു​ന്ന​റി​യി​പ്പ് കേ​ന്ദ്ര കാ​ലാ​വ​സ്‌​ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം നൽ​കി​യി​രു​ന്ന​തു​മാ​ണ്. ആ മു​ന്ന​റി​യി​പ്പ് ക​ണ​ക്കി​ലെ​ടു​ക്കാ​തെ ജ​ല​സം​ഭ​ര​ണി​ക​ളി​ലെ ജ​ലം നൂ​റ് ശ​ത​മാ​നം ഉ​യ​രു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കു​ക​യും ലാ​ഭ​ക്ക​ണ്ണോ​ടെ പ്ര​വർ​ത്തി​ച്ച​തി​നാ​ലു​മാ​ണ് ഈ ദു​ര​ന്തം ഉ​ണ്ടാ​യ​ത്. വെ​ള്ള​പ്പൊ​ക്ക​ത്തെ ദു​ര​ന്ത​മാ​ക്കി മാ​റ്റി​യ​ത് ഈ സർ​ക്കാ​രാ​ണ്.
​ആ​ദ്യ ഘ​ട്ട​ത്തിൽ ഡാം തു​റ​ക്കു​ന്ന​തി​നെ താ​ങ്ക​ളും അ​നു​കൂ​ലി​ച്ചി​രു​ന്നി​ല്ലേ.
ജൂ​ലാ​യ് 29 ന് ഞാൻ ചെ​റു​തോ​ണി​യിൽ പോ​യി​രു​ന്നു. അ​ന്ന് അ​വി​ടെ ക​ള​ക്‌​ടർ ഉൾ​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്‌​ഥ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. അ​ന്ന് വൈ​ദ്യു​തി​മ​ന്ത്രി മ​ണി ത​ന്നെ 2398 ആ​യാൽ ഡാം തു​റ​ക്കു​മെ​ന്ന് പ​റ​ഞ്ഞു. ഞാൻ ചെ​ല്ലു​ന്ന ദി​വ​സ​ത്തെ പ്ര​ഖ്യാ​പ​ന​മാ​ണ​ത്. പി​റ്റേ​ദി​വ​സം അ​വി​ടെ സ​ന്ദർ​ശി​ച്ച ജ​ല​മ​ന്ത്രി മാ​ത്യു ടി. തോ​മ​സ് ഒ​രു കാ​ര​ണ​വ​ശാ​ലും ഡാം തു​റ​ക്കി​ല്ല എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. 2400 അ​ടി ആ​കു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കാൻ പാ​ടി​ല്ലാ​യി​രു​ന്നു എ​ന്ന​താ​ണ് എ​ന്റെ വാ​ദം. 2398 ൽ തു​റ​ന്നി​രു​ന്നു​വെ​ങ്കിൽ ഈ ദു​ര​ന്തം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.​ഡാം മാ​നേ​ജ്‌​മെ​ന്റി​ലു​ള്ള ത​ക​രാ​റാ​ണി​ത്.
​വേ​നൽ​ക്കാ​ലം വ​രു​മ്പോൾ പ​ഴി​ക്ക​രു​തെ​ന്നാ​ണ് ഡാം ആ​ദ്യം തു​റ​ന്നു വി​ടാ​തി​രു​ന്ന​തി​നെ​ക്കു​റി​ച്ച് ഡാം സേ​ഫ്‌​ടി അ​തോ​റി​ട്ടി ചെ​യർ​മാൻ പ​റ​ഞ്ഞ​ത്.
വേ​നൽ​ക്കാ​ലം വ​രു​മ്പോൾ ചി​ല​പ്പോൾ കു​ഴ​പ്പം ഉ​ണ്ടാ​കും. അ​പ്പോൾ ന​മ്മൾ പു​റ​ത്ത് നി​ന്ന് വൈ​ദ്യു​തി വാ​ങ്ങി​യി​ട്ടി​ല്ലേ. അ​ഞ്ഞൂ​റ് കോ​ടി രൂ​പ​യു​ടെ ന​ഷ്‌​ടം ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി 30,000 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്‌​ടം ഉ​ണ്ടാ​ക്കേ​ണ്ട കാ​ര്യ​മു​ണ്ടോ. വ​ലിയ അ​ബ​ദ്ധ​മാ​ണ് കാ​ണി​ച്ച​ത്.
​ദു​രി​താ​ശ്വാസ പ്ര​വർ​ത്ത​ന​ങ്ങ​ളി​ലും പു​ന​ര​ധി​വാസ പ്ര​വർ​ത്ത​ന​ങ്ങ​ളി​ലും സർ​ക്കാർ സ്വീ​ക​രി​ക്കു​ന്ന സ​മീ​പ​ന​ത്തിൽ പ്ര​തി​പ​ക്ഷ​ത്തി​ന് തൃ​പ്‌​തി​യു​ണ്ടോ
തൃ​പ്‌​തി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളു​ടെ പ്ര​ള​യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി ഇ​വി​ടെ നി​ന്ന് പോ​യ​തി​ന് ശേ​ഷം ഒ​രു​ത​ര​ത്തി​ലു​ള്ള ഏ​കോ​പ​ന​വും മ​ന്ത്രി​മാർ ത​മ്മി​ലി​ല്ല. ദു​രി​താ​ശ്വാസ പ്ര​വർ​ത്ത​ന​ങ്ങൾ അ​വ​താ​ള​ത്തി​ലാ​ണ്. വാ​ഗ്‌​ദാ​ന​ങ്ങൾ അ​ല്ലാ​തെ ഒ​ന്നും ന​ട​ക്കു​ന്നി​ല്ല. പ​തി​നാ​യി​രം രൂപ വീ​തം കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ട് എ​ത്ര പേർ​ക്ക് കൊ​ടു​ത്തു. എ​ന്റെ താ​ലൂ​ക്ക് ആയ കാർ​ത്തി​ക​പ്പ​ള്ളി​യിൽ എ​ഴു​പ​തി​നാ​യി​രം പേർ ക്യാ​മ്പു​ക​ളി​ലു​ണ്ടാ​യി​രു​ന്നു.​ആ​കെ ഇ​രു​ന്നൂ​റ് പേർ​ക്കാ​ണ് കി​ട്ടി​യ​ത്. ഇ​ക്കാ​ര്യ​ത്തിൽ യാ​തൊ​രു ഏ​കോ​പ​ന​വും ന​ട​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ര​ണ്ട​ര​മാ​സ​മാ​യി കു​ട്ട​നാ​ട് വെ​ള്ള​ത്തി​ലാ​ണ്. വെ​ള്ളം അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കാ​നു​ള്ള മാർ​ഗ​ങ്ങൾ ഇ​വർ ഫ​ല​പ്ര​ദ​മാ​യി തു​റ​ന്നു​കൊ​ടു​ത്തി​ല്ല. സു​ധാ​ക​രൻ ഒ​ന്ന് പ​റ​യു​ന്നു, ഐ​സ​ക് വേ​റൊ​ന്ന് പ​റ​യു​ന്നു.
​ദു​രി​താ​ശ്വാസ സ​ഹാ​യം വേ​ണ്ട രീ​തി​യിൽ നൽ​കു​ന്നു​ണ്ടോ?
ഞ​ങ്ങൾ ഇ​ത് ഗൗ​ര​വ​മാ​യി എ​ടു​ക്കു​ക​യാ​ണ്. ജി​ല്ലാ​ത​ല​ത്തിൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് വേ​ണ്ട ന​ട​പ​ടി​കൾ ഞ​ങ്ങൾ സ്വീ​ക​രി​ക്കും. പ​തി​നാ​യി​രം രൂപ കി​ട്ടു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് കു​ട്ട​നാ​ട്ടിൽ നി​ന്ന് ഒ​രു​പാ​ട് പേർ എ​ന്നെ വി​ളി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​വർ പ​റ​യു​ന്നു. പ​കർ​ച്ച​വ്യാ​ധി വ്യാ​പ​ക​മാ​കു​ന്നു.
​ദു​രി​താ​ശ്വാസ പ്ര​വർ​ത്ത​ന​ങ്ങ​ളിൽ ഗ​വൺ​മെ​ന്റ് രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ന്നു​ണ്ടോ?
ആ​ദ്യ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോൾ അ​വർ രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ന്നു​ണ്ട്. എം.​പി​മാ​രായ കൊ​ടി​ക്കു​ന്നിൽ സു​രേ​ഷ്, കെ.​സി വേ​ണു​ഗോ​പാൽ, എൻ.​കെ. പ്രേ​മ​ച​ന്ദ്രൻ കെ.​വി. തോ​മ​സ് ഇ​വ​രെ​യൊ​ന്നും ഒ​രു കാ​ര്യ​ത്തി​ലും ഗ​വൺ​മെ​ന്റ് സ​ഹ​ക​രി​പ്പി​ക്കു​ന്നി​ല്ല. ഇ​തി​ലു​ള്ള പ​രാ​തി ഞാൻ അ​റി​യി​ക്കു​ക​യാ​ണ്.
​ക​ലോ​ത്സ​വ​വും ച​ല​ച്ചി​ത്രോ​ത്സ​വ​വും മാ​റ്രി​വ​ച്ച​ത് പ്ര​തി​പ​ക്ഷ​വു​മാ​യി ആ​ലോ​ചി​ച്ചി​ട്ടാ​ണോ
ഞ​ങ്ങ​ളോ​ട് ആ​ലോ​ചി​ച്ചി​ല്ല. അ​ത് തെ​റ്റാ​യി​പ്പോ​യി. മാ​റ്റി​വ​യ്‌​ക്ക​രു​തെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നു​ള്ള​ത്. ആർ​ഭാ​ട​മി​ല്ലാ​തെ ന​ട​ത്ത​ണം. ഓ​ഖി ദു​ര​ന്തം ഉ​ണ്ടാ​യ​പ്പോൾ ഇ​വി​ടെ ച​ല​ച്ചി​ത്രോ​ത്സ​വം ന​ട​ത്തി​യി​ട്ട് വ​ല്ല കു​ഴ​പ്പ​വും ഉ​ണ്ടാ​യോ?
​പ്ര​തി​പ​ക്ഷം പ​റ​യു​ന്ന കാ​ര്യ​ങ്ങൾ സർ​ക്കാർ ഗൗ​ര​വ​ത്തിൽ എ​ടു​ക്കു​ന്നി​ല്ല എ​ന്ന അ​ഭി​പ്രാ​യ​മു​ണ്ടോ
എ​ടു​ക്കാ​തി​രു​ന്നാൽ അ​വർ​ക്ക് ത​ന്നെ​യാ​ണ് പാ​ളി​ച്ച​യു​ണ്ടാ​വു​ക.
​പ്ര​ള​യം കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക​നില പാ​ടെ ത​കർ​ത്തു. ഇ​തി​നെ അ​തി​ജീ​വി​ക്കാൻ എ​ന്ത് ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷം പ​റ​യു​ന്ന​ത്.
ഏ​കീ​കൃത സ്വ​ഭാ​വ​ത്തോ​ടെ​യു​ള്ള പ്ര​വർ​ത്ത​ന​മാ​ണ് ആ​വ​ശ്യം. സർ​ക്കാർ എ​ല്ലാം അ​ല​ക്ഷ്യ​മാ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. കൺ​സൾ​ട്ടൻ​സി​യെ വ​യ്‌​ക്കു​മ്പോൾ ലോ​ക​ത്തി​ലെ ഏ​റ്ര​വും വൈ​ദ​ഗ്ദ്ധ്യമു​ള്ള ഏ​ജൻ​സി​യെ അ​ല്ലേ ഏൽ​പ്പി​ക്കേ​ണ്ട​ത്. അ​തി​ന് ടെ​ൻഡർ വി​ളി​ക്ക​ണം. എ​ന്നാൽ ആ​രോ ഒ​രാൾ സൗ​ജ​ന്യ​മാ​യി ചെ​യ്യാം എ​ന്ന് പ​റ​ഞ്ഞ​പ്പോൾ അ​വ​രെ ഏൽ​പ്പി​ച്ചു.
​പ്ര​ള​യ​ത്തെ​ക്കു​റി​ച്ച് ചർ​ച്ച ചെ​യ്യാൻ ചേർ​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തിൽ ക്രി​യാ​ത്മ​ക​മായ നിർ​ദേ​ശ​ങ്ങൾ ഉ​യർ​ന്നു വ​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി.
മു​ഖ്യ​മ​ന്ത്രി അ​ങ്ങ​നെ പ​റ​ഞ്ഞ​തി​ന് കാ​ര​ണം അ​ദ്ദേ​ഹം വി​ചാ​രി​ച്ച കാ​ര്യ​ങ്ങൾ ന​ട​ക്കാ​ത്ത​തി​നാ​ലാ​ണ്. സർ​ക്കാ​രി​ന്റെ കോ​ട്ട​ങ്ങ​ളാ​ണ് അ​വി​ടെ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ട​ത്. അ​തിൽ അ​സ്വ​സ്ഥ​നാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ദു​ര​ന്ത​ത്തിൽ സർ​ക്കാർ ചെ​യ്‌ത നേ​ട്ട​ങ്ങ​ളാ​ണ് അ​വർ പ​റ​ഞ്ഞ​ത്. ദു​ര​ന്തം എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ‌​ഞ​ങ്ങൾ പ​റ​ഞ്ഞ​ത്. വ​സ്‌​തുത പ​രി​ശോ​ധി​ച്ച് നാ​ളെ ഇ​ത് ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് വേ​ണ്ട​ത്. അ​തി​നാ​ണ് ഞ​ങ്ങൾ ജു​ഡി​ഷ്യൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഞ​ങ്ങൾ ക്രി​യാ​ത്‌​മ​ക​മായ നിർ​ദ്ദേ​ശ​ങ്ങ​ളും വ​ച്ചി​രു​ന്നു.
​സർ​ക്കാ​‌ർ ജീ​വ​ന​ക്കാ​രിൽ നി​ന്നും സ​ഹാ​യം തേ​ടു​ന്ന​തിൽ തെ​റ്റു​ണ്ടോ
കൊ​ടു​ക്കാൻ ക​ഴി​യു​ന്ന​വർ കൊ​ടു​ക്ക​ട്ടെ. പ​ക്ഷേ നിർ​ബ​ന്‌​ധി​ത​മാ​ക്ക​രു​ത്. ഐ.​എ.​എ​സു​കാർ കൊ​ടു​ക്കു​ന്ന​ത് പോ​ലെ ക്ളാ​സ് ഫോർ ജീ​വ​ന​ക്കാർ​ക്ക് നൽ​കാ​നാ​വി​ല്ല. ര​ണ്ട് ദി​വ​സ​ത്തെ ശ​മ്പ​ള​വും ആ​രോ​ടും ചോ​ദി​ക്കാ​തെ ഫെ​സ്‌​റ്റി​വൽ അ​ല​വൻ​സും ഇ​തി​നോ​ട​കം പി​ടി​ച്ചു​ക​ഴി​ഞ്ഞു. ഇ​നി ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ശ​രി​യ​ല്ല.
​കേ​ന്ദ്ര​ത്തിൽ നി​ന്ന് പ്ര​തീ​ക്ഷി​ച്ച സ​ഹാ​യം കി​ട്ടു​ന്നു​ണ്ടോ?
കി​ട്ടു​ന്നു​ണ്ടെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​പ്പോൾ കേ​ന്ദ്ര​ത്തോ​ട് വ​ലിയ പ്രേ​മ​മാ​ണ്. അ​ദ്ദേ​ഹം കേ​ന്ദ്ര​ത്തെ വെ​റു​തെ പു​ക​ഴ്‌​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
​കൈ​യേ​റ്റ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തിൽ ഇ​ട​ത്- വ​ല​ത് ഗ​വൺ​മെ​ന്റു​കൾ പ​രാ​ജ​യ​മ​ല്ലേ?
പ​രി​സ്ഥി​തി​ക്കി​ണ​ങ്ങു​ന്ന വി​ക​സന പ്ര​വർ​ത്ത​ന​ങ്ങ​ളാ​ക​ണം ന​മ്മൾ ഇ​നി ന​ട​ത്തേ​ണ്ട​ത് എ​ന്ന ഒ​രു സ​ന്ദേ​ശം കൂ​ടി ഈ ദു​ര​ന്തം ന​മു​ക്ക് നൽ​കു​ന്നു​ണ്ട്.
​ഗാ​ഡ്‌​ഗിൽ റി​പ്പോർ​ട്ടി​ന്റെ കാ​ര്യ​ത്തി​ലോ?
ഗാ​‌​ഡ്‌​ഗിൽ റി​പ്പോർ​ട്ടി​നെ ഞാൻ പൂർ​ണ​മാ​യി പി​ന്തു​ണ​യ്‌​ക്കു​ന്നി​ല്ല. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​വും ഒ​രു പ്ര​ശ്‌​നം ത​ന്നെ​യാ​ണ്. താ​മ​സി​ക്കാൻ സ്ഥ​ല​മി​ല്ലാ​ത്ത ആൾ​ക്കാ​രെ മ​ഹാ​രാ​ജാ​വി​ന്റെ കാ​ല​ത്ത് കൊ​ണ്ടു​പോ​യി പാർ​പ്പി​ച്ച​താ​ണ്. അ​വ​രെ​ല്ലാം പെ​ട്ടെ​ന്ന് ഇ​റ​ങ്ങ​ണ​മെ​ന്ന് പ​റ​യു​ന്ന​തിൽ കാ​ര്യ​മി​ല്ല. പ​രി​സ്‌​ഥി​തി​യ്‌​ക്കി​ണ​ങ്ങു​ന്ന പ്ര​വർ​ത്ത​ന​ങ്ങൾ ന​ട​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തിൽ ഗൗ​ര​വ​മായ ആ​ലോ​ചന വേ​ണം.
​പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യിൽ താ​ങ്കൾ​ക്ക് ഉ​മ്മൻ​ചാ​ണ്ടി അ​ട​ക്ക​മു​ള്ള പാർ​ട്ടി​യി​ലെ മു​തിർ​ന്ന നേ​താ​ക്ക​ളു​ടെ പി​ന്തുണ ല​ഭി​ക്കു​ന്നു​ണ്ടോ?
നൂ​റ് ശ​ത​മാ​നം പി​ന്തു​ണ​യു​ണ്ട്. ഉ​മ്മൻ​ചാ​ണ്ടി സ​ജീ​വ​മാ​ണ്. എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളി​ലും ഞ​ങ്ങൾ കൂ​ടി​യാ​ലോ​ചന ന​ട​ത്തു​ന്നു​ണ്ട്.
​പാർ​ല​മെ​ന്റ് തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​വർ​ത്ത​ന​ങ്ങൾ കോൺ​ഗ്ര​സ് ആ​രം​ഭി​ച്ചോ ?
കോൺ​ഗ്ര​സും യു.​ഡി.​എ​ഫും ആ​രം​ഭി​ച്ചു. അ​തി​നോ​ടൊ​പ്പം ത​ന്നെ ദു​രി​ത​ബാ​ധിത പ്ര​ദേ​ശ​ങ്ങ​ളിൽ ആ​യി​രം വീ​ടു​കൾ വ​ച്ചു​കൊ​ടു​ക്കാൻ കെ.​പി.​സി.​സി. തീ​രു​മാ​നി​ച്ചു. അൻ​പ​ത് കോ​ടി രൂ​പ​യു​ടെ ദു​രി​താ​ശ്വാസ പ്ര​വർ​ത്ത​ന​മാ​ണ് കെ.​പി.​സി.​സി ആ​വി​ഷ്‌​ക​രി​ച്ച​ത്.


പി​ണ​റാ​യി​യെ പ്ര​ശം​സി​ച്ച​തിൽ കാ​ര്യ​മി​ല്ല

​പ്ര​ള​യ​കാ​ല​ത്ത് ര​ക്ഷാ​പ്ര​വ​‌ർ​ത്ത​ന​ങ്ങൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലും മ​റ്റും പ്ര​ശം​സ​നീ​യ​മായ നി​ല​പാ​ടാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ച​തെ​ന്ന് ക​ക്ഷി​ഭേ​ദ​മെ​ന്യേ അ​ഭി​പ്രാ​യ​മു​ണ്ടാ​യ​ല്ലോ.
ക​ക്ഷി​ഭേ​ദ​മെന്യെ​യൊ​ന്നു​മി​ല്ല. നി​ങ്ങൾ മാ​ദ്ധ്യ​മ​ങ്ങ​ളും ഒ​ന്നു ര​ണ്ടു​പേ​രും പ​റ​യു​ന്ന​താ​ണ​ത്.
​അ​ത് ശ​രി​യ​ല്ലേ?
ശ​രി​യ​ല്ല. അ​ദ്ദേ​ഹം എ​വി​ടെ​യാ​ണ് പോ​യ​ത് ? ഒ​ന്ന് ര​ണ്ടി​ട​ത്ത് പോ​യ​തു​ത​ന്നെ ഞ​ങ്ങൾ ര​ണ്ടു​പേ​രും കൂ​ടി​യാ​ണ്. അ​ദ്ദേ​ഹം ഇ​വി​ടെ ഇ​രു​ന്നു​കൊ​ണ്ട് കോ​-​ഓർ​‌​ഡി​നേ​റ്ര് ചെ​യ്‌​തു എ​ന്ന് മാ​ത്രം. മു​ഖ്യ​മ​ന്ത്രി എ​ല്ലാ ദി​വ​സ​വും ഓ​ഫീ​സിൽ ഉ​ണ്ടാ​യി​രു​ന്നു. മീ​റ്റിം​ഗ് വി​ളി​ച്ചു​കൂ​ട്ടും. പ​ത്ര​ക്കാ​രെ കാ​ണും, അ​ത്ര​മാ​ത്രം.
​അ​ദ്ദേ​ഹം ചി​കി​ത്സ പോ​ലും നീ​ട്ടി​വ​ച്ചി​ല്ലേ?
അ​ത് ശ​രി​യാ​ണ്. അ​ദ്ദേ​ഹം ഇ​പ്പോൾ ചി​കി​ത്സി​ക്കാൻ പോ​യി​ട്ടു​ണ്ട​ല്ലോ.
ഈ കാ​ല​യ​ള​വിൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന്റെ പ്ര​തി​ച്ഛാ​യ​യ്‌​ക്ക് എ​ന്തെ​ങ്കി​ലും കോ​ട്ട​മു​ണ്ടാ​യോ?
ഒ​രു കോ​ട്ട​വും ഉ​ണ്ടാ​യി​ല്ല.
​സൈ​ന്യ​ത്തെ ര​ക്ഷാ​പ്ര​വർ​ത്ത​ന​ത്തി​ന്റെ നേ​തൃ​ത്വം ഏൽ​പ്പി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞ​ത് വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന് പി​ന്നീ​ട് തോ​ന്നി​യോ?
ആ പ​റ​ഞ്ഞ​തിൽ ഞാൻ ഇ​പ്പോ​ഴും ഉ​റ​ച്ച് നിൽ​ക്കു​ന്നു. സൈ​ന്യ​ത്തെ വേ​ണ്ട രീ​തി​യിൽ വി​ന്യ​സി​ച്ചി​രു​ന്നെ​ങ്കിൽ ചെ​ങ്ങ​ന്നൂ​രി​ലും മ​റ്റും ഇ​ത്ത​ര​ത്തി​ലു​ള്ള ദു​ര​ന്തം ഉ​ണ്ടാ​വി​ല്ലാ​യി​രു​ന്നു.​മ​ര​ണ​സം​ഖ്യ കു​റ​യു​മാ​യി​രു​ന്നു.​സൈ​ന്യ​ത്തി​ന്റെ സ​ഹാ​യം തേ​ട​ണ​മെ​ന്ന​ല്ലാ​തെ പി​ണ​റാ​യി വി​ജ​യ​നെ മാ​റ്റി ആർ​മി ചീ​ഫി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ഞാൻ പ​റ​ഞ്ഞി​ല്ല​ല്ലോ. ഞാൻ പ​റ​ഞ്ഞ​ത് ത​ന്നെ​യാ​ണ് സ​ജി ചെ​റി​യാ​നും പ​റ​ഞ്ഞ​ത്. അ​ധി​കാ​ര​ത്തർ​ക്ക​മ​ല്ല, മ​നു​ഷ്യ​ന്റെ ജീ​വ​നാ​ണ് വ​ലു​തെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.
​കോൺ​ഗ്ര​സി​ന്റെ കേ​ര​ള​ത്തിൽ നി​ന്നു​ള്ള ദേ​ശീയ നേ​താ​ക്ക​ളു​ടെ മുൻ​ഗ​ണ​നാ ക്ര​മ​ത്തിൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​ന്നി​ട്ടു​ണ്ടോ? കെ.​സി. വേ​ണു​ഗോ​പാൽ പാർ​ട്ടി കോർ ക​മ്മി​റ്റി​യിൽ വന്നല്ലോ?​
അ​തിൽ തെ​റ്റൊ​ന്നു​മി​ല്ല.
​വേ​ണു​ഗോ​പാൽ താ​ങ്ക​ളെ​ക്കാൾ ഉ​യർ​ന്ന പ​ദ​വി​യിൽ ആ​യോ?
ഞാ​നും കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യി ന​ല്ല ബ​ന്‌​ധ​മാ​ണു​ള്ള​ത്. ഞാൻ ഇ​പ്പോൾ ദേ​ശീ​യ​ത​ല​ത്തിൽ പ്ര​വ​‌ർ​ത്തി​ക്കു​ന്ന​തേ​യി​ല്ല​ല്ലോ. എ​ന്റെ പ്ര​വർ​ത്ത​ന​മേ​ഖല കേ​ര​ള​ത്തി​ലാ​ണ്. കേ​ര​ള​ത്തിൽ നി​ന്നു​കൊ​ണ്ട് എ​നി​ക്ക് ചെ​യ്യാൻ ക​ഴി​യു​ന്ന എ​ല്ലാ പ്ര​വർ​ത്ത​ന​ങ്ങ​ളും ഞാൻ ചെ​യ്‌​തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ.​ഐ.​സി.​സി​യു​ടെ ജ​ന​റൽ സെ​ക്ര​ട്ട​റി​യാ​ണ് കെ.​സി. വേ​ണു​ഗോ​പാൽ. വ​ള​രെ സ​മർ​ത്ഥ​നാ​ണ്. ചെ​റു​പ്പ​ക്കാ​ര​നാ​ണ്. നയരൂ​പീ​ക​രണ സ​മി​തി​ക​ളിൽ കൂ​ടു​തൽ ചെ​റു​പ്പ​ക്കാ​രെ കൊ​ണ്ടു​വ​രാ​നു​ള്ള രാ​ഹുൽ ഗാ​ന്‌​ധി​യു​ടെ നീ​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​ണ് വേ​ണു​വി​നെ​യും സുർ​ജ​യ​വാ​ലെ​യും പോ​ലു​ള്ള​വർ കോർ​ക​മ്മി​റ്റി​യിൽ വ​രാൻ കാ​ര​ണം.
​താ​ങ്കൾ​ക്ക് അ​തിൽ അ​സം​തൃ​പ്‌​തി​യി​ല്ലേ?
ഒ​രു അ​സം​തൃ​പ്‌​തി​യു​മി​ല്ല. പൂർണ സ​ന്തോ​ഷ​മേ​യു​ള്ളൂ .






(​അ​ഭി​മു​ഖ​ത്തി​ന്റെ പൂർണരൂ​പം കൗ​മു​ദി ടി​വി​യിൽ ഇ​ന്ന് വൈ​കി​ട്ട് 4.35,​ബു​ധൻ രാ​ത്രി 11.35,​വ്യാ​ഴം ഉ​ച്ച​യ്ക് 1.35​ന്)







 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ