മോഹൻലാലിന് 10 ദിവസം വിശ്രമം
September 20, 2018, 11:00 am
മോഹൻലാലിന്റെ ലൂസിഫർ തലസ്ഥാനത്ത് ഇന്ന് ഷെഡ്യൂൾ പായ്ക്കപ്പാകും. വണ്ടിപ്പെരിയാറിലായിരുന്നു ലൂസിഫറിന്റെ ആദ്യ ഘട്ട ചിത്രീകരണം. പ്രതികൂല കാലാവസ്ഥയിലും ഒരു ദിവസംപോലും മുടങ്ങാതെയാണ് ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിച്ചത്.

മോഹൻലാലിനെ കൂടാതെ ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, മഞ്ജുവാര്യർ, സാനിയ, ബോളിവുഡ് താരങ്ങളായ വിവേക് ഒബ്രോയി, സച്ചിൻ ഖഡേക്കർ തുടങ്ങിയ ഒരുവൻ താരനിര തന്നെ ഈ ചിത്രത്തിലണിനിരക്കുന്നുണ്ട്.

കഠിനമായ ഷെഡ്യൂൾ കാരണം ലൂസിഫറിന്റെ താരങ്ങളും ടെക്നീഷ്യൻമാരും ക്ഷീണിതരായതിനാലാണ് ചിത്രീകരണം പത്തുദിവസത്തേക്ക് നിറുത്തിവയ്ക്കുന്നതത്രെ. ഒക്ടോബർ അഞ്ചിന് ലൂസിഫറിന്റെ അടുത്ത ഘട്ട ചിത്രീകരണം കുട്ടിക്കാനത്ത് തുടങ്ങും. എറണാകുളം, മുംബയ്, ദുബായ് എന്നിവിടങ്ങളിലായി ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയാകും.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്. മുരളി ഈ ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്ന പ്രത്യേകതയുണ്ട്. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്‌.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ