കാമുകനോടൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, ആം ആദ്മി സ്ഥാനാർത്ഥിയുടെ ഭാര്യ അറസ്റ്റിൽ
September 14, 2018, 3:59 pm
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ പ്രാദേശിക തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അടക്കം മൂന്ന് പേർ അറസ്റ്റിൽ. പ്രാദേശിക തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ ഹർവിന്ദർ സിംഗ് എന്ന അലിയാസ് ഹിന്ദയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ കിർണാപാൽ കൗർ(32),സഹായികളായ മഖാൻ രാം(37), ചാംകൗർ സിങ്(26), ജെയ്മൽ സിംഗ് (20 )എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ 14കാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ സെപ്തംബർ ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജെതുകെയിലുള്ള സ്വന്തം വീട്ടിൽ വച്ചാണ് ഹിന്ദ കൊല്ലപ്പെടുന്നത്. ഹിന്ദയുടെ ഭാര്യ കിർണാപാൽ ഡ്രൈവറായ സന്ദീപ് കൗർ (35) എന്നയാളുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് തടസമായ ഭർത്താവിനെ എന്നന്നേക്കുമായി ഇല്ലാതാക്കണമായിരുന്നു. അതിനായി മഖാൻ, ചാംകൗർ, ജെയ്മൽ എന്നീ വാടക കൊലയാളികളെ സഹായത്തിനായി വിളിക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് നാനക് സിംഗ് പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ