ഗ്ലാമറായി ജാൻവി, ഇത്രയ്‌ക്കും വേണോയെന്ന് ആരാധകർ
September 14, 2018, 4:21 pm
കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് ജാൻവി കപൂർ. അതുകൊണ്ട് തന്നെയാകണം പാപ്പരാസികൾ വിടാതെ പിന്തുടരുന്നുണ്ട് ജാൻവിയെ. താരം എവിടെപ്പോയാലും ഇക്കൂട്ടർ പുറകെയുണ്ടെന്നാണ് സംസാരവിഷയം. ജിമ്മിൽ പരിശീലനത്തിനെത്തിയ ജാൻവിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡയിയിൽ വൈറലാകുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയ ജാൻവിയുടെ ചിത്രം ആരാധകരുടെ പ്രതിഷേധത്തിനും കാരണമായി.തീരം ഇറക്കം കുറഞ്ഞ അതീവ ഗ്ലാമറസായ വസ്ത്രം ധരിച്ചത് ഭാരതീയ സംസ്‌ക്കാരങ്ങൾക്ക് ചേർന്നതല്ലെന്നും പെൺകുട്ടിയാണെന്ന കാര്യം മറക്കരുതെന്നുമാണ് ആളുകളുടെ ഉപദേശം. . വസ്ത്രത്തിന്റെ ഇറക്കം ഇത്രയ്‌ക്കും കുറയ്‌ക്കേണ്ടെന്നും ആരാധകർ ഇത് കുറച്ച് കടന്ന കൈയായിപ്പോയെന്നുമാണ് ചിലരുടെ അഭിപ്രായം.ജാൻവിക്കെതിരെ ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നേരത്തെയും സമാനമായ ആക്രമണം ജാൻവിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ