വീണ്ടും പെൺകുഞ്ഞ് പിറന്നു, പിതാവ് മകളെ ടെറസിൽ നിന്ന് എടുത്തെറിഞ്ഞു
September 14, 2018, 4:40 pm
ബറേലി (ഉത്തർപ്രദേശ്): രണ്ടാമത്തെ പ്രസവത്തിലും പെൺകുഞ്ഞ് ജനിച്ചതിന്റെ പേരിൽ പിതാവ് 18 മാസം പ്രായമുള്ള മകളെ ടെറസിൽ നിന്ന് താഴേക്ക് എടുത്തെറിഞ്ഞു. ആൺകുട്ടി ജനിക്കാത്തതിന്റെ ദേഷ്യത്തിലാണ് പിതാവിന്റെ ക്രൂരത. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉത്തർപ്രദേശിലെ പർദൗളി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് പിതാവ് അർവിന്ദ് ഗാംഗ്‌വാർ വീട്ടിലെ ടെറസിന് മുകളിൽ നിന്ന് മകളെ താഴേക്കിട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അഞ്ചു ദിവസം മുൻപാണ് അർവിന്ദിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ആൺകുട്ടിയാകുമെന്ന് പ്രതീക്ഷിച്ചിടത്ത് പെൺകുട്ടി ജനിച്ചത് ഇയാളെ മാനസിക സമ്മർദ്ദത്തിൽ ഏർപ്പെടുത്തിയതായി ഗ്രാമവാസികൾ പറയുന്നു. സംഭവത്തിൽ പിതാവിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ