പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച് പൊലീസുകാരന്റെ മകൻ, വീഡിയോ പ്രചരിച്ചതോടെ കേസ്
September 14, 2018, 5:09 pm
ന്യൂഡൽഹി: പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മകനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് ഡൽഹി പൊലീസ് കേസെടുത്തത്. നാർക്കോട്ടിക്ക് സെൽ എ.എസ്.ഐ ആശോക് സിംഗ് തോമറിന്റെ മകൻ രോഹിത് തോമറിനെതിരെയാണ് കേസ്.

നഗരത്തിലെ ഒരു പ്രധാന ബി.പി.ഒ സെന്ററിന്റെ അകത്തുവച്ചാണ് രോഹിത് പെൺകുട്ടിയെ മർദ്ദിച്ചത്. ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണെന്ന് വ്യക്തമായത്.21കാരനായ രോഹിത് അടുത്തിടെയാണ് ഡൽഹിയിലെ ബി.പി.ഒ സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. ഇയാളുടെ സുഹൃത്തായ അലി ഹസന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അതേസമയം, രോഹിത് എന്തിനാണ് പെൺകുട്ടിയെ മർദ്ദിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. അതേസമയം, രോഹിതിന്റെ പിതാവ് അശോക് സിംഗിനെ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും, കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ