ചാരക്കേസ്: നഷ്‌ടപരിഹാരത്തുക കോൺഗ്രസ് നൽകണമെന്ന് ഇ.പി ജയരാജൻ
September 14, 2018, 6:42 pm
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായ മന്ത്രി ഇ.പി ജയരാജൻ. നമ്പി നാരായണന് നഷ്ടപരിഹാരത്തുക നൽകണമെന്ന് കെ.പി.സി.സിയും കോൺഗ്രസ് അദ്ധ്യക്ഷനുമാണെന്ന് ജയരാജൻ പറഞ്ഞു. സുപ്രീം കോടതി വിധിയിലൂടെ കെ. കരുണാകരനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സഹപ്രവർത്തകർ നടത്തിയ ഗൂഢാലോചനയാണ് ഈ കേസ് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉദ്യോഗസ്ഥർക്കെതിരെയുളള അന്വേഷണത്തെ സ്വാഗതം ചെയ്‌തും സർക്കാർ രംഗത്തെത്തി. കേസിന്റെ എല്ലാ നിയമവശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും നമ്പി നാരയണന് നൽകേണ്ട നഷ്ടപരിഹാരത്തുകയിലും നിയമാനുസൃതം നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കരുണാകരനെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന് എം.എം. ഹസൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ