തിരഞ്ഞെടുപ്പിന് ഒരുമുഴം മുമ്പ് എറിഞ്ഞ് ബി.ജെ.പി, സംസ്ഥാന നേതൃത്വത്തിൽ വൻ അഴിച്ചുപണി
September 14, 2018, 7:17 pm
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംസ്ഥാന ബി.ജെ.പിയിൽ വൻ അഴിച്ചു പണി. സംസ്ഥാന വക്താവ് സ്ഥാനത്തേക്ക് ജെ.ആർ പത്മകുമാറിനും പി. രഘുനാഥിനും പകരം അഡ്വ. ബി. ഗോപാലകൃഷ്‌ണൻ, എം.എസ് കുമാർ എന്നിവർ പുതിയ വക്താവ് ആയേക്കും. അതേസമയം, കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി രമേശ്, എ.എൻ രാധാകൃഷ്‌ണൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും. മാദ്ധ്യമങ്ങളിലുൾപ്പെടെ പത്മകുമാറിന്റെ പ്രകടനം മോശമാണെന്ന് നേരത്തെ പാർട്ടിയിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ഇതാണ് പത്മകുമാറിന് വിനയായതെന്നാണ് സൂചന.

പി.എം വേലായുധൻ, പി.വി ബാവ, കെ.പി ശ്രീശൻ, എൻ. ശിവരാജൻ, എം.എസ് സമ്പൂർണ, പ്രമീള സി. നായിക്, ചേറ്റൂർ ബാലകൃഷ്‌ണൻ എന്നിവരാണ് വെെസ് പ്രസിഡന്റുമാരാകുക. ജെ.ആർ പത്മകുമാർ, സി. ശിവൻകുട്ടി, വി.കെ സജീവൻ, സി. കൃഷ്‌ണകുമാർ, രാജി പ്രസാദ്. രേണു സുരേഷ്, ലീലാവതി തറോൽ, എ.കെ നസീർ എന്നിവർ സെക്രട്ടറിമാരാകും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ