മിസോറാം ആഭ്യന്തര മന്ത്രി രാജിവച്ചു
September 15, 2018, 12:07 am
ഐസ്‌വാൾ: ഡിസംബറിൽ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന മിസോറാമിൽ കോൺഗ്രസിന് തിരിച്ചടിയായി ആഭ്യന്തര മന്ത്രി ആർ. ലാൽസിർലിയാന രാജിവച്ചു. മുഖ്യമന്ത്രി ലാൽ തൻഹാവാലയുടെ അസാന്നിദ്ധ്യത്തിലാണ് രാജി.
പ്രിൻസിപ്പൽ സെക്രട്ടറി ലാൽറാംതങ്കയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.
മിസോറാം പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന ലാൽസിർലിയാനയ്ക്ക് അച്ചടക്ക ലംഘനത്തിന്റെ പേരിൽ സെപ്തംബർ 11ന് എം.പി.സി.സി കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനു പിന്നാലെയാണ് രാജി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ