മല്യയ്ക്ക് ലോൺ ഇളവ്; കോൺഗ്രസ് ഇടപെടൽ സി.ബി.ഐ അന്വേഷിക്കും
September 15, 2018, 12:06 am
ന്യൂഡൽഹി: വിജയ്‌ മല്യയെ സഹായിക്കാനായി കിംഗ്ഫിഷർ എയർലൈൻസിന് വായ്‌പാ ഇളവുകൾ നൽകാൻ യു.പി.എ സർക്കാരിന്റെ ധനമന്ത്രാലയം നടത്തിയ ഇടപെടലിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു.
പൊതുമേഖലാ ബാങ്കുകൾ കിംഗ്ഫിഷറിന് നൽകിയ വായ്പയിൽ 11.11 ശതമാനം ഇളവു നൽകാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിനായി അന്നത്തെ ധനമന്ത്രാലയ ഉദ്യോഗസ്ഥരെ സി.ബി.ഐ സമീപിച്ചതായാണ് ഔദ്യോഗിക വിവരം. ഇവരെ ഇതിനോടകം തന്നെ ചോദ്യം ചെയ്തെന്നാണ് വിവരം.

വിജയ് മല്യയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ ലഭിച്ച കത്തുകളെയും ഇ മെയിൽ സന്ദേശങ്ങളെയും കുറിച്ചായിരിക്കും സി.ബി.ഐ പ്രധാനമായും അന്വേഷിക്കുക. വിജയ് മല്യയും കിംഗ് ഫിഷർ എയർലൈൻസ് സാമ്പത്തിക പുനർനിർമ്മാണ വേളയിലെ ഉപദേശകരായിരുന്ന എ.കെ.രവി നെടുങ്ങാടി, ഹരീഷ് ഭട്ട്, എ. രഘുനാഥൻ എന്നിവരും തമ്മിൽ കൈമാറിയ സന്ദേശങ്ങളായിരുന്നു ഇതിൽ കൂടുതലും.

ഇതൊടൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രാലയം, വ്യോമയാന മന്ത്രാലയം, പെട്രോളിയം മന്ത്രാലയം എന്നിവയുമായി മല്യ നടത്തിയ സംഭാഷണങ്ങളുടെ രേഖയും സി.ബി.ഐ പിടിച്ചെടുത്തിരുന്നു.

യു.പി.എ സർക്കാരിന്റെ കാലത്തെ ബാങ്കിംഗ് ജോയിന്റ് സെക്രട്ടറി അമിതാഭ് വർമ്മയുടെ പങ്കിനെ കുറിച്ച് പ്രത്യേകമായി അന്വേഷണം നടത്തുമെന്നും സി.ബി.ഐ അറിയിച്ചു.

2015ൽ വിജയ് മല്യയ്ക്കെതിരെ പുറത്തിറക്കിയ ലുക്കൗട്ട് സർക്കുലറിൽ പ്രതിയെ കണ്ടാൽ 'തടയുക' എന്നതിൽ നിന്ന് 'അറിയിക്കുക' എന്ന് മാറ്റിയിയിരുന്നു. എന്നാൽ അന്വേഷണത്തോട് മല്യ സഹരിക്കുന്നതിനാലായിരുന്നു ഇത്. അപ്പോൾ മല്യയ്ക്കെതിരെ വാറണ്ട് നിലനിന്നിരുന്നില്ല
-സി.ബി.ഐ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ