ആരാധിക ബിജം ചോദിച്ചു, സംവിധായകൻ ലിംഗവും: വെളിപ്പെടുത്തലുമായി യുവനടൻ
September 14, 2018, 9:00 pm
തന്നോട് ഒരു ആരാധിക ബീജം ആവശ്യപ്പെട്ടെന്ന വെളിപ്പടുത്തലുമായി ബോളിവുഡ് യുവതാരം ആയുഷ്‌മാൻ ഖുറാന. 2012ൽ വിക്കി ഡോണർ എന്ന ചിത്രം പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവമെന്ന് ആയുഷ് വെളിപ്പെടുത്തി. ഒരു ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ, ആരാധകരിൽ നിന്നുമുണ്ടായ അനുഭവങ്ങളിൽ ഏറ്റവും രസകരമായ ഒന്നിനെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി.

'ഒരിക്കൽ അമ്മയുമൊത്ത് ഒരു മാൾ സന്ദർശിച്ചപ്പോഴായിരുന്നു ഈ അനുഭവം. ഒരു പെൺകുട്ടി അടുത്തു വന്ന് 'വിക്കി എനിക്ക് നിങ്ങളുടെ സ്‌പേം വേണം' എന്ന് പറയുകയായിരുന്നു. ഇതു കേട്ട് അമ്മ ശരിക്കും ഞെട്ടിപ്പോയി' -ആയുഷ്‌മാൻ പറഞ്ഞു.

സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും താരം സംസാരിച്ചു. തന്നോട് ഒരു സംവിധായകൻ ലിംഗം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ആയുഷ്‌ കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ