'ഈ ഐ ലവ് യു എന്നുവച്ചാൽ എന്താ' - മന്ദാരത്തിന്റെ ട്രെയിലറെത്തി
September 14, 2018, 9:35 pm
യുവതാരം ആസിഫ് അലിയെ നായകനാക്കി നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരം എന്ന സിനിമയുടെ രസകരമായ ട്രെയിലറെത്തി. പ്രണയത്തെ കുറിച്ചുള്ള നായകന്റെ കാഴ്‌ചപ്പാടുകൾ വിവരിച്ചു കൊണ്ടുള്ളതാണ് ഒരു മിനിട്ടും 30 സെക്കൻഡുമുള്ള ട്രെയിലർ.

വർഷ ബൊമ്മെല്ലയാണ് ആസിഫിന്റെ നായികയായി എത്തുന്നത്. ബാല്യം മുതൽ യൗവ്വനം വരെയുള്ള നായകന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. പ്രണയം ഇതിവൃത്തമാക്കി ഒരുക്കുന്ന ചിത്രത്തിൽ, പ്രണയം ഒരാളുടെ ജീവിതത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കുന്നു എന്നാണ് പറയുന്നത്. ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ, ഭഗത് മാനുവൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൃശൂർ, എറണാകുളം, വാഗമൺ, പോണ്ടിച്ചേരി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് മന്ദാരം ചിത്രീകരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ