സച്ചിന്റയും ഭവ്യയുടെയും പോരാട്ടം വിജയത്തിലേക്ക്, അവൾ തിരിച്ചുവരുന്നു
September 14, 2018, 10:27 pm
തങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വന്ന ക്യാൻസർ എന്ന വില്ലനെ സച്ചിനും ഭവ്യയും തോൽപ്പിച്ച് തുടങ്ങിയിരിക്കുന്നു. ക്യാൻസറിനെ പ്രണയം കൊണ്ട് തോൽപ്പിച്ച ഇരുവരുടെയും കഥ സോഷ്യൽ നേരത്തെ മീഡിയ ഏറ്റെടുത്തിരുന്നു. ഭവ്യയുടെ ഏറ്റവും പുതിയ പരിശോധന റിപ്പോർട്ടുകൾ സംബന്ധിച്ച വാർത്ത എല്ലാവരിലും സന്തോഷം ഉണ്ടാക്കുന്നതാണ്. ഭവ്യയുടെ രോഗത്തെ കുറിച്ച് ഡോക്ടർ പറഞ്ഞ വാക്കുകൾ സച്ചിൻ തന്നെയാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

''വിവാഹത്തിന് ശേഷം ഞങ്ങൾ എറണാകുളത്തെ ആശുപത്രിയിൽ കീമോ ചെയ്യുവാൻ പോവുകയുണ്ടായി ചികിത്സക്ക് ശേഷം കിട്ടിയ റിപ്പോർട്ടുകൾ പോസിറ്റിവാണെന്ന് ഡോക്ടർ അറിയിച്ചു. മരുന്നുകളെക്കാൾ ഫലിച്ചത് നിങ്ങൾ ഒരോരുത്തരുടെയും പ്രാർത്ഥനയാണെന്ന് സാരം. ഒരുപാട് നന്ദിയുണ്ട് ഞങ്ങളെ രണ്ടു പേരയും അനുഗ്രഹിച്ചതിന്. സ്നേഹിച്ചതിന്. ഇനി അടിയന്തരമായി ഈ വരുന്ന ചൊവ്വാഴ്ച്ച ഭവ്യക്ക് ഓപ്പറേഷൻ തയ്യാറാവാൻ ഡോക്ടർ അറിയിച്ചിട്ടുണ്ട് എല്ലാം നല്ല രീതിയിൽ അവസാനിക്കാൻ എല്ലാവരും പ്രാർത്ഥിക്കുക''.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ