ജാതി മാറി വിവാഹം കഴിച്ചതിന് ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച് യുവാവിനെ വെട്ടികൊലപ്പെടുത്തി
September 14, 2018, 10:41 pm
ഹൈദരാബാദ്: ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച് വെട്ടികൊലപ്പെടുത്തി. തെലങ്കാനയിലെ നൽഗൊണ്ട സ്വദേശിയായ പ്രണയ് കുമാറാണ് കൊല്ലപ്പെട്ടത്. ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയെ പട്ടികജാതിയിൽ സമുദായത്തിൽ പെട്ട പ്രണയ് വിവാഹം കഴിച്ചതിനെ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിന് കാരണം.

ഭാര്യയെ ഡോക്ടറെ കാണിച്ച് ആശുപത്രിയിൽ നിന്ന് പുറത്ത് വരുമ്പോഴാണ് പിന്നിലൂടെ എത്തിയ ആക്രമി പ്രണയിനെ വെട്ടിയത്. നാൽഗോണ്ടയിലെ ജ്യോതി ആശുപത്രിക്ക് പുറത്തായിരുന്നു സംഭവം. ആദ്യത്തെ വെട്ടിന് തന്നെ താഴെ വീണ പ്രണയിന്റെ തലയ്ക്ക് ഇയാൾ ഒന്നുകൂടി വെട്ടിയ ശേഷം ഓടി രക്ഷപ്പെട്ടു. വെട്ടേറ്റ് വീണ പ്രണയ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

ഭയന്ന് വിറച്ച ഭാര്യ സഹായത്തിനായി കേഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അമൃതയും കൂടെ ഉണ്ടായിരുന്ന സ്ത്രീയും പ്രണയിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ആറ് മാസം മുമ്പാണ് പ്രണയ് കുമാർ അമൃതവർഷിണിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധത്തോട് പെൺകുട്ടിയുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും എതിർപ്പായിരുന്നു.

കൊലപാതകത്തിന് പിന്നിൽ അമൃതവർഷിണിയുടെ വീട്ടുകാരാണെന്ന ആരോപണം ശക്തമാണ്. വീട്ടുകാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ