പരാതിക്കാരിയുടെ ചിത്രം പുറത്ത് വിട്ട സന്യാസിനി സഭയ്ക്കെതിരെ കേസ്
September 14, 2018, 11:35 pm
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിന് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയ്ക്കെതിരെ കേസ്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. കന്യാസ്ത്രീയുടെ സഹോദരൻ വൈക്കം ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. കേസിൽ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തും.

മുഖം തിരിച്ചറിയുന്ന വിധത്തിൽ ചിത്രം നൽകിയാൽ തങ്ങൾ ഉത്തരവാദികളല്ലെന്ന മുന്നറിയിപ്പോടെയാണ് വാർത്താക്കുറിപ്പിന്റെ ഭാഗമായി ചിത്രം എത്തിച്ച് സന്യാസിസഭയുടെ നൽകിയത് . കന്യാസ്ത്രീകൾക്കെതിരെ സഭ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ ഒപ്പമാണ് ബിഷപ്പിന്റെ കൂടെ കന്യാസ്ത്രീ ഇരിക്കുന്ന ചിത്രവും പ്രസിദ്ധീകരിച്ചത്.

പീഡനക്കേസുകളിലെ ഇരകളെ തിരിച്ചറിയാവുന്ന വിധത്തിൽ ചിത്രമോ പേരോ പ്രസിദ്ധീകരിക്കരുതെന്ന സുപ്രീം കോടതിയുടെ കർശന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് സഭയുടെ വിവാദ നീക്കം. ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ കേസുമായി മുന്നോട്ട് വന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. സഭയുമായി ബന്ധമില്ലാത്ത നാല് പേരുടെ സഹായം കന്യാസ്ത്രീകൾക്ക് ലഭിച്ചിരുന്നു. യുക്തിവാദികളുടെ ചിന്തകളും കന്യാസ്ത്രീകളെ സ്വാധീനിച്ചുവെന്നും സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ