ജസ്‌നയോട് സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടെത്തി, പൊലീസ് ബംഗളൂരുവിൽ
September 15, 2018, 12:06 am
ബംഗളൂരു: എരുലേിയിൽ നിന്ന് കാണാതായ ജസ്‌നയോട് രൂപ സാദൃശ്യമുള്ള പെൺകുട്ടിയെ ബംഗളുരുവിൽ കണ്ടെത്തിയതായി സൂചന. പെൺകുട്ടിയെ കണ്ടെത്തിയെന്ന ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസ് ബംഗളൂരുവിലെത്തി.

ഫോൺ സന്ദേശങ്ങളെ തുടർന്ന് ബംഗളുരുവിലെ ആറോളം സ്ഥലങ്ങളിൽ സി.സി.ടി.വി കാമറ ദൃശ്യങ്ങളടക്കം വിശദമായി പരിശോധിച്ചു. എന്നാൽ കണ്ടെത്തിയത് ജസ്‌നയാണെന്ന് ഉറപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സൈബർ അന്വേഷണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് തിരുവല്ല ഡി.വൈ.എസ്.പി വ്യക്തമാക്കി. ജെസ്‌നയെ തേടിയുള്ള പോലീസിന്റെ ആറാമത്തെ ബംഗളുരു യാത്രയാണിത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ജെസ്‌നയെ കഴിഞ്ഞ മാർച്ച് 22 മുതലാണ് കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞിറങ്ങിയ ജസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ